LiveTV

Live

National

മ​ഹാ​ത്മ ഗാ​ന്ധി​യെ വീണ്ടും മോഹന്‍ലാലാക്കി ന​രേ​ന്ദ്ര മോ​ദി​

Summary
2014 സെപ്റ്റംബറില്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതിന് മുന്‍പ് ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞത്

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പേ​ര് വീ​ണ്ടും തെ​റ്റിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​. മോ​ഹ​ൻ​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി​യെ "​മോ​ഹ​ൻ​ലാ​ൽ ക​രം​ചം​ന്ദ് ഗാ​ന്ധി’​യാ​ക്കി​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. ഗാ​ന്ധി​ജി നേ​തൃ​ത്വം ന​ൽ​കി​യ ച​മ്പാ​ര​ൻ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 100-ാം വാ​ഷി​കാ​ഘോ​ഷ വേ​ദി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ നാ​ക്കു​പി​ഴ​.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ൽ ഭോ​ജ്പു​രി​യി​ൽ സം​സാ​രി​ച്ചു തു​ട​ങ്ങി​യ മോ​ദി മെ​ല്ലെ ബി​ഹാ​റി ഹി​ന്ദി​യി​ലേ​ക്കു തി​രി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു നാ​ക്കു​പി​ഴ​ച്ച​ത്."​മോ​ഹ​ൻ​ലാ​ൽ’ ക​രം​ച​ന്ദ് ഗാ​ന്ധി​യെ മ​ഹാ​ത്മ ആ​ക്കി​യ​തും ബാ​പ്പു ആ​ക്കി​യ​തും ബി​ഹാ​റാ​യി​രു​ന്നു എ​ന്നാ​ണ് മോ​ദി പ്ര​സം​ഗി​ച്ച​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ദി​ക്കു ഗാ​ന്ധി​ജി​യു​ടെ പേ​രി​ൽ പി​ഴ​യ്ക്കു​ന്ന​ത്. മോ​ദി​യു​ടെ "​പി​ഴ​ച്ച’ പ്ര​സം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

In Bihar today, Modi AGAIN calls Mahatma Gandhi as 'Mohanlal' Karamchand Gandhi ..

He is the first Prime Minister to not know the name of Father of the nation! Or he does it deliberately? Even a 5 yr old kid knows it's "Mohandas" Karamchand Gandhi!

No fiery debates on this? pic.twitter.com/ozKmBSC7uV

— Gaurav Pandhi (@GauravPandhi) April 10, 2018

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് ഇതിന് മുന്‍പ് ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞത്. അന്നും മോഹന്‍ദാസിന് പകരം മോഹന്‍ലാല്‍ എന്ന് തന്നെയാണ് മോദി ഉച്ചരിച്ചത്. 2013ൽ ​ജ​യ്പൂ​രി​ൽ ഒ​രു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ദാ​സി​നു​പ​ക​രം മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി ഉ​ച്ച​രി​ച്ച​ത്.