LiveTV

Live

National

മു​ൻ മ​ന്ത്രി​ക്കെതിരെയായ ബ​ലാ​ത്സം​ഗ​കേ​സ് യോ​ഗി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്നു

മു​ൻ മ​ന്ത്രി​ക്കെതിരെയായ ബ​ലാ​ത്സം​ഗ​കേ​സ് യോ​ഗി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്നു
Summary
ചി​ൻ​മ​യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ താ​ൻ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ബി.​ജെ​.പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ചിന്മ​യാ​ന​ന്ദ​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​കേ​സ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ന്നു. ഏ​ഴു വ​യ​സു​ള്ള ബാ​ലി​ക​യെ ചിന്മ​യാ​ന​ന്ദ​ ഹ​രി​ദ്വാ​റി​ലെ ആ​ശ്ര​മ​ത്തി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഓ​ഫീ​സ് ഉ​ത്ത​ര​വി​റ​ക്കി.

2011 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചി​ൻ​മ​യാ​ന​ന്ദ​യു​ടെ ആ​ശ്ര​മ​ത്തി​ൽ താ​ൻ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നു ചിയാ​ന​ന്ദ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ജ​ഹാ​ൻ​പു​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ ചി​ൻ​മ​യാ​ന​ന്ദ ഹൈ​ക്കോ​ട​തി​യി​ൽ പോ​യി അ​റ​സ്റ്റി​നു സ്റ്റേ ​വാ​ങ്ങി. ഇ​തി​നു​ശേ​ഷം ഈ ​കേ​സ് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. മൂ​ന്ന് ത​വ​ണ ബി.ജെ.​പി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ൻ​മ​യാ​ന​ന്ദ അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി മ​ന്ത്രി സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യി​രു​ന്നു.