LiveTV

Live

National

സമ്പത്തില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

സമ്പത്തില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം
Summary
​പാർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി അ​ട​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളെ അ​വ​ലം​ബി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​യെ​ന്ന പ​ദ​വി ബി​.ജെ.​പി ഇ​ക്കൊ​ല്ല​വും നി​ല​നി​ർ​ത്തി. രാ​ജ്യ​ത്തെ ദേ​ശീ​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ലാ​ണ് ബി​.ജെ.​പി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. വ​രു​മാ​നം പു​റ​ത്തു​വി​ട്ട ഏ​ഴു ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ മു​ൻ വ​ർ​ഷ​ത്തെ ആ​കെ വ​രു​മാ​നം 1,559.17 കോ​ടി​യാ​ണ്. ഇ​തി​ൽ 66.34 ശ​ത​മാ​നം വ​രു​മാ​ന​വും ബി​.ജെ.​പിയുടെതാണ്. 2016-17 കാ​ല​യ​ള​വി​ൽ 1,034.27 കോ​ടി രൂ​പ​യാ​ണ് ബി​.ജെ.​പി​യു​ടെ വ​രു​മാ​ന​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​ക​ൾ ആ​ദാ​യ​നി​കു​തി അ​ട​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളെ അ​വ​ലം​ബി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടാം സ്ഥാ​ന​ത്തുള്ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് 225.36 കോ​ടി രൂപ​യു​ടെ വ​രു​മാ​ന​മാ​ണു​ള്ള​ത്. ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 14.45 ശ​ത​മാ​ന​മാ​ണി​ത്. 2.08 കോ​ടി രൂ​പ മാ​ത്ര​മുള്ള സി​പി​ഐ ആ​ണ് ഏ​റ്റ​വും പി​ന്നി​ല്‍. 2014–15 ‌വ​രെ കോ​ൺ​ഗ്ര​സി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ത്തു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ബി.​ജെ.പി നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. 2004–05ൽ ​ബി​.ജെ.​പി​യു​ടെ ആ​സ്തി​മൂ​ല്യം 123 കോ​ടി​യാ​യി​രു​ന്നു.