LiveTV

Live

National

യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു

യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു
Summary
ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എക്ക് എതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്നാണ് യുവതിയുടെയും കുടുംബത്തിന്‍റെയും ആരോപണം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ യുവതിയുടെയും കുടുംബത്തിന്‍റെയും ആത്മഹത്യാശ്രമം. ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എക്ക് എതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്നാണ് യുവതിയുടെയും കുടുംബത്തിന്‍റെയും ആരോപണം. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗൌതം പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവിടെ വെച്ചും യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശിലെ ഉന്നാനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല. കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കേസ് ലക്നൌവിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.