LiveTV

Live

National

ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപെടാന്‍ 12 കാരി നാല് നില കെട്ടിടത്തില്‍ നിന്നു ചാടി

ബലാത്സംഗശ്രമത്തില്‍ നിന്നും രക്ഷപെടാന്‍ 12 കാരി നാല് നില കെട്ടിടത്തില്‍ നിന്നു ചാടി
Summary
ജനക്കൂട്ടത്തിന് നടുവില്‍ പോലും സ്ത്രീ സുരക്ഷയല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ദാരുണ ദൃശ്യങ്ങള്‍.

ജനക്കൂട്ടത്തിന് നടുവില്‍ പോലും സ്ത്രീ സുരക്ഷയല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ദാരുണ ദൃശ്യങ്ങള്‍. 35 വയസ് പ്രായം തോന്നിക്കുന്ന അക്രമി ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും രക്ഷപെടാനായി 12 കാരി താഴേക്കു ചാടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു.