LiveTV

Live

National

ഭ്രൂണത്തെ പ്ലാസ്റ്റിക് കവറിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍

ഭ്രൂണത്തെ പ്ലാസ്റ്റിക് കവറിലാക്കി യുവതി പൊലീസ് സ്റ്റേഷനില്‍
Summary
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി, നിര്‍ബന്ധിത അബോര്‍ഷന് വിധേയയാകേണ്ടി വന്ന ദളിത് യുവതി ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനില്‍ നീതി തേടിയെത്തി.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി, നിര്‍ബന്ധിത അബോര്‍ഷന് വിധേയയാകേണ്ടി വന്ന ദളിത് യുവതി ആറുമാസം വളര്‍ച്ചയെത്തിയ ഭ്രൂണത്തെ പ്ലാസ്റ്റിക് കവറിലാക്കി പൊലീസ് സ്റ്റേഷനില്‍ നീതി തേടിയെത്തി. മധ്യപ്രദേശിലെ സാത്‍ന ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം.

സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ ബലാത്സംഗം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം, തട്ടിക്കൊണ്ടുപോകല്‍, ഭയപ്പെടുത്തല്‍, നിര്‍ബന്ധിത അബോര്‍ഷന് വിധേയമാക്കല്‍, തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് വരെ സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പീഡന വിവരം വീട്ടിലറിഞ്ഞപ്പോള്‍, പ്രതികള്‍ വിവാഹവാഗ്ദാനം നല്‍കിയാണ്, യുവതിയുടെ വീട്ടുകാരെ പൊലീസില്‍ അറിയിക്കുന്നതില്‍ നിന്ന് തടഞ്ഞത്. എന്നാല്‍ യുവതിയുടെ വയര്‍ വലുതായി വന്നപ്പോള്‍ മാത്രമാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം യുവതിയും വീട്ടുകാരും തിരിച്ചറിയുന്നത്. ആശുപത്രിയില്‍ ചികിത്സതേടിയെ യുവതിയെയും അമ്മയെയും പ്രതികള്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത അബോര്‍ഷന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഭ്രൂണവുമായി സഹായമഭ്യര്‍ത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

എന്നാല്‍ യുവതിക്ക് 20 വയസ്സാണ് പ്രായം എന്നതിനാല്‍ നടന്നത് പൊതുസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്ന നിലപാടിലാണ് പൊലീസ്. പട്ടികജാതിപട്ടികവര്‍ഗപീഡനനിരോധനനിയമം നിലനില്‍ക്കുമെങ്കിലും പ്രതികള്‍ക്കെതിരെ ചുമത്തിയ മറ്റ് കേസുകള്‍ ഒന്നുകൂടി അന്വേഷിക്കേണ്ടതുണ്ടെന്നും സിറ്റി എസ് പി പാണ്ഡേ പറയുന്നു.