LiveTV

Live

National

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കാനൊരുങ്ങി കേന്ദ്രം

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കാനൊരുങ്ങി കേന്ദ്രം
Summary
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഒരുക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി ഒരു പത്തംഗ കമ്മിറ്റിക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്. 

വ്യാജ വാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറിയ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ പിടിമുറുക്കുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഒരുക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി ഒരു പത്തംഗ കമ്മിറ്റിക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രൂപം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ നാലിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ആഭ്യന്തര, നിയമകാര്യ, വ്യവസായ സെക്രട്ടറിമാര്‍ക്ക് പുറമെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറിയും പ്രസ് കൌണ്‍സില്‍, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്‍ എന്നീ സമതികളിലെ പ്രതിനിധികളും അടങ്ങുന്നതാണ് കമ്മിറ്റി.

ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും വാര്‍ത്താ പോര്‍ട്ടലുകളുടെയും പ്രവര്‍ത്തനത്തിന് ഒരു ചട്ടക്കൂട് നിര്‍ണയിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രര്‍ത്തരുടെ അംഗീകാരം റദ്ദാക്കുമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിരുന്നെങ്കിലും നീക്കം വിവാദമായതോടെ പ്രധാനമന്ത്രി ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു.