LiveTV

Live

National

കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

കാറിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു
Summary
കാറില്‍ കയറിയ കുട്ടി, വാതില്‍ ലോക്കായതോടെ ഉള്ളില്‍ കുടുങ്ങിയതാവാമെന്നാണ് നിഗമനം.

കളിക്കുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ അഞ്ച് വയസ്സുകാരനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനെ സ്വദേശിയായ കരണ്‍ പാണ്ഡെയാണ് കാറിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്.

ഇന്നലെ ഉച്ചയോടെ പുറത്ത് കളിക്കാന്‍ പോയതായിരുന്നു കരണ്‍. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചില്‍ തുടങ്ങി. പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആറ് മണിക്കൂറിന് ശേഷമാണ് സമീപത്തെ കാറിനുള്ളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ കയറിയ കുട്ടി, വാതില്‍ ലോക്കായതോടെ ഉള്ളില്‍ കുടുങ്ങിയതാവാമെന്നാണ് നിഗമനം.

നിര്‍ത്തിയിട്ടിരുന്ന കാര്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. മൂന്നാഴ്ചയിലേറെയായി ഉപേക്ഷിച്ച നിലയില്‍ കാര്‍ അവിടെയുണ്ടായിരുന്നു.