LiveTV

Live

National

അംബേദ്കറുടെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ്‍

അംബേദ്കറുടെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ്‍
Summary
സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് പേര് മാറ്റത്തിന് പിന്നിലെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവ്‍. ഇനി മുതല്‍ 'ഡോ. ബിആര്‍ റാംജി അംബേദ്കര്‍' എന്ന് ഉപയോഗിക്കണമെന്നാണ് ഉത്തരവ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറി.

ഭീംറാവു റാംജി അംബേദ്കര്‍ എന്നാണ് അംബേദ്കറുടെ മുഴുവന്‍ പേര്. റാംജി എന്നത് അംബേദ്കറുടെ പിതാവിന്റെ പേരാണ്. ചുരുക്കി ബിആര്‍ അംബേദ്കര്‍ എന്നാണ് അദ്ദേഹം ഉപയോഗിച്ചു പോന്നിരുന്നത്. ഈ പേരാണ് ഡോ. ബിആര്‍ റാംജി അംബേദ്കര്‍ എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റി ഉത്തരവിറക്കിയത്.

അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബറില്‍ ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തെഴുതിയിരുന്നു. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേരുകൂടി ചേര്‍ക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് പേര് മാറ്റത്തിന് പിന്നിലെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.