LiveTV

Live

National

കൊക്കകോള കുടിച്ച് ഡോക്ടര്‍ ആശുപത്രിയിലായി; നഷ്ടപരിഹാരം ലഭിച്ചത് 25,000 രൂപ

കൊക്കകോള കുടിച്ച് ഡോക്ടര്‍ ആശുപത്രിയിലായി; നഷ്ടപരിഹാരം ലഭിച്ചത് 25,000 രൂപ
Summary
ശീതളപാനിയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവര്‍ക്കുമറിയാം.

ശീതളപാനിയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവര്‍ക്കുമറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് ഒരു തവണ കുടിച്ചാല്‍ തന്നെ ആരോഗ്യത്തിന് ഹാനികരമാകും. 2008 ല്‍ നടന്ന സംഭവമാണ് റിപ്പോര്‍ട്ടിന് ആധാരം.

കൊക്കകോള കുടിച്ച് അവശനിലയിലായ ഡോക്ടര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കൊക്കകോളയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണ് ശാരീരികാസ്വാസ്ഥ്യത്തിന് കാരണമെന്ന് തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി. രാജ് മോഹന്‍ അത്രേ എന്നയാളാണ് കൊക്കക്കോള കുടിച്ച് ആശുപത്രിയിലായത്. കുറച്ച് കുടിച്ചപ്പോള്‍ തന്നെ രുചിയില്‍ വ്യത്യാസം തോന്നിയെന്നും ഗുണമേന്മയില്‍ സംശയമുളവാക്കിയെന്നും രാജ് മോഹന്‍ പറഞ്ഞു. ഇതിന് ശേഷം ശര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് പിന്നീട് രാജ് മോഹനെ അവശനിലയിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാനിയത്തില്‍ ഫംഗസ് ബാധ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കി. ജില്ലാ ഫോറം ഇദ്ദേഹത്തിന് നഷ്ടപരിഹാരം വിധിച്ച് ഉത്തരവിട്ടു. എന്നാല്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ജില്ലാ ഫോറത്തിന്റെ വിധിക്കെതിരെ സംസ്ഥാന കമ്മീഷനെ സമീപിച്ചു. എന്നാല്‍ പരാതി പരിശോധിച്ച ശേഷം കമ്മീഷനും കമ്പനിക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.