LiveTV

Live

National

സ്ഥിരം ജോലി ഇല്ലാതാക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

സ്ഥിരം ജോലി ഇല്ലാതാക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
Summary
1946ലെ വ്യവസായ -തൊഴില്‍ ചട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ തൊഴില്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വുരുത്തിയിരിക്കുന്നത്.

രാജ്യത്ത് സ്ഥിരം ജോലി ഇല്ലാതാക്കാന്‍ വഴിവെക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നതാണ് വിജ്ഞാപനം. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപടി.

1946ലെ വ്യവസായ -തൊഴില്‍ ചട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍റെ തൊഴില്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കരാര്‍, സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിച്ചെങ്കില്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയാല്‍ മതിയെന്നും കേന്ദ്ര വിജ്ഞാപനം പറയുന്നു.

ഈ മാസം 16നാണ് അസാധാരണ സ്വഭാവത്തോടെയുള്ള അന്തിമ ഗസറ്റ് വിജ്ഞാപനം തൊഴില്‍ മന്ത്രാലയം ഇറക്കിയത്. ജനുവരി ആദ്യ വാരം കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ തൊഴിലാളി സംഘടകളും ഒപ്പം ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ്സും രംഗത്തെത്തിയിരുന്നു. ഇവരുടെ എതിര്‍പ്പ് മറിടന്നാണ് തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍‌ഗനൈസേഷന്‍ അടക്കമുള്ളവയുടെ വ്യവസ്ഥകള്‍ ലംഘിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ശിപാര്‍ശ പ്രകാരമാണ് ഭേദഗതി എന്ന് ബിഎംഎസ് കുറ്റപ്പെടുത്തി.