LiveTV

Live

National

ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി

ലിംഗായത്ത് സമുദായത്തിന് ന്യൂനപക്ഷ പദവി
Summary
ലിംഗായത് സമുദായത്തെ പ്രത്യേക മത ന്യൂനപക്ഷ വിഭാഗമായി പരിഗണിക്കാന്‍ കർണാടക സർക്കാർ തീരുമാനം

ലിംഗായത് സമുദായത്തെ പ്രത്യേക മത ന്യൂനപക്ഷ വിഭാഗമായി പരിഗണിക്കാന്‍ കർണാടക സർക്കാർ തീരുമാനം. മന്ത്രിസഭ തീരുമാനം കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയച്ചു.

കർണാടകയിലെ ലിംഗായത്ത് വിഭാഗത്തെ മത ന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തുടർന്നാണ് ഇതെ കുറിച്ച് പഠിയ്ക്കാൻ സർക്കാർ ജസ്റ്റിസ് നാഗ മോഹൻ കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ റിപ്പോർട്ടിൽ ലിംഗായത്ത് വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമായി അംഗീകരിക്കാൻ ശുപാർശയുണ്ട്. ഈ ശിപാര്‍ശക്കാണ് കർണാടക മന്ത്രിസഭ യോഗം ഇന്ന് അംഗീകാരം നല്‍കിയത്. തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചു.

ബിജെപിയോട് ചായ്‍വുള്ള സമുദായമാണ് ലിംഗായത്ത. സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിക്കാതിരുന്നാൽ ഈ വിഭാഗത്തിന്റെ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകും. എന്നാൽ റിപ്പോർട്ട് അംഗീകരിക്കുകയും ലിംഗായത്തയ്ക്ക് ന്യൂനപക്ഷ പദവി ലഭിയ്ക്കുകയും ചെയ്താൽ ബിജെപിയ്ക്ക് വലിയ നേട്ടമാകും.