LiveTV

Live

National

മൂന്നാം മുന്നണി രൂപീകരണവുമായി മമതയും ചന്ദ്രശേഖര റാവുവും

മൂന്നാം മുന്നണി രൂപീകരണവുമായി മമതയും ചന്ദ്രശേഖര റാവുവും
Summary
ടി.ആര്‍.എസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നണി രൂപീകരണനീക്കത്തിന് നേരത്തെ തന്നെ മമത പിന്തുണപ്രഖ്യാപിച്ചിരുന്നു

മൂന്നാം മുന്നണി രൂപീകരണം സംബന്ധിച്ച് ടി.ആര്‍.എസ് നേതാവ് കെ ചന്ദ്രശേഖര റാവു തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച വിജയകരമായിരുന്നുവെന്നും കോണ്‍ഗ്രസ് – ബി.ജെ.പി വിരുദ്ധ ബദല്‍ രാജ്യത്ത് അത്യാവശ്യമാണെന്നും ഇരുനേതാക്കളും പ്രതികരിച്ചു.

കൊല്‍ക്കത്തയില്‍ ബംഗാള്‍ സര്‍ക്കാരിന്‍റെ സെക്രട്ടേറിയറ്റിലാണ് ഇരുമുഖ്യമന്ത്രമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. മണിക്കൂറുകള്‍ നീണ്ട് നിന്ന കൂടിക്കാഴ്ച്ച വിജയകരമാണെന്ന് ഇരു നേതാക്കളും പ്രതികരിച്ചു. രാജ്യത്ത് ബി.ജെ.പി കോണ്‍ഗ്രസ് വിരുദ്ധബദല്‍ ഉയര്‍ന്ന് വരേണ്ടത് അത്യാവശ്യമാണെന്നും ഇതൊരു തുടക്കമാണെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ആര് മുന്നണിയെ നയിക്കുമെന്ന് ചോദ്യത്തോട് ഇരുനേതാക്കളും പ്രതികരിച്ചില്ല. മൂന്നാം മുന്നണി രൂപീകരണം സംബന്ധിച്ച് മറ്റ് പ്രാദേശികപാര്‍ട്ടികളുമായുള്ള ചര്‍ച്ചകള് വരും ദിവസങ്ങളില്‍ തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.