LiveTV

Live

National

'ലെനിന്‍ വീണു; അടുത്തത് തമിഴ്നാട്ടിലെ പെരിയാറുടെ പ്രതിമ' വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍

'ലെനിന്‍ വീണു; അടുത്തത് തമിഴ്നാട്ടിലെ പെരിയാറുടെ പ്രതിമ'  വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍
Summary
തമിഴ്നാട്ടിലെ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്നാണ് മുതിർന്ന ബിജെപി നേതാവ് എച്ച് രാജയടക്കമുള്ള നേതാക്കളുടെ ഭീഷണി. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടെങ്കിൽ

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന് പിന്നാലെ വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍ രംഗത്ത്. തമിഴ്നാട്ടിലെ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്നാണ് മുതിർന്ന ബിജെപി നേതാവ് എച്ച് രാജയടക്കമുള്ള നേതാക്കളുടെ ഭീഷണി. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടെങ്കിൽ നാളെ തമിഴ്നാട്ടിൽ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമയും തകർക്കപ്പെടുമെന്ന് എച്ച് രാജ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഭീഷണി മുഴക്കി.

'ലെനിന്‍ വീണു; അടുത്തത് തമിഴ്നാട്ടിലെ പെരിയാറുടെ പ്രതിമ'  വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍

'ആരാണ് ലെനിന്‍? ലെനിന് ഇന്ത്യയുമായി എന്താണ് ബന്ധം? കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ഇന്ത്യയുമായി ബന്ധം? ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടു. ഇന്ന് ലെനിന്റെ പ്രതിമയെങ്കില്‍, നാളെ തമിഴ്നാട്ടിലെ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമയാവും തകർക്കപ്പെടുക.' എച്ച് രാജ പറഞ്ഞു.

'ലെനിന്‍ വീണു; അടുത്തത് തമിഴ്നാട്ടിലെ പെരിയാറുടെ പ്രതിമ'  വെല്ലുവിളിയുമായി ബിജെപി നേതാക്കള്‍

പെരിയാറുടെ പ്രതിമ തകർക്കുമെന്ന് യുവമോർച്ച തമിഴ്‌നാട് വൈസ് പ്രസിഡന്റ് എസ്ജി സൂര്യയും ഭീഷണി മുഴക്കി. ''ത്രിപുരയില്‍ ലെനിന്റെ വീഴ്ച ബിജെപി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ ഇവി രാമസ്വാമി പ്രതിമയുടെ വീഴ്ചക്കായി കാത്തിരിക്കാനാവില്ല.'' ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു എസ്ജി സൂര്യയുടെ വിദ്വേഷ ട്വീറ്റ്.

BJP successful completed the fall of Lenin in #Tripura ! Can’t wait for the fall of EV Ramasamy statues in Tamil Nadu. Good Night all. pic.twitter.com/36S1fsPfWZ

— SG Suryah (@SuryahSG) March 5, 2018