LiveTV

Live

National

ഐ.എന്‍.എക്‍സ് മീഡിയ കേസ്; അറസ്റ്റ് തടയണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ഐ.എന്‍.എക്‍സ് മീഡിയ കേസ്; അറസ്റ്റ് തടയണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
Summary
ഐ.എന്‍.എക്‍സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാര്‍ത്തി ചിദംബരം സുപ്രീംകോടതിയില്‍ റിട്ട് ഹരജി നല്‍കിയത്

ഐ.എന്‍.എക്‍സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കി. കാര്‍ത്തിയുടെ ജാമ്യ ഹരജില്‍ വാദം തുടരുകയാണ്.

ഐ.എന്‍.എക്‍സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാര്‍ത്തി ചിദംബരം സുപ്രീംകോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. ഇക്കാര്യം തള്ളിയ കോടതി അറസ്റ്റില്‍ നിന്ന് സംരക്ഷിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിന്റെ പകര്‍പ്പ് കാര്‍ത്തിക്ക് നല്‍കാതിരുന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച കോടതി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുമുണ്ട്. മാര്‍ച്ച് 9ന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിദംബരത്തെ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കി. കാര്‍ത്തി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡി കാലാവധി നീട്ടിതരണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം. കസ്റ്റഡികാലാവധി നീട്ടാനുള്ള സാഹചര്യമില്ലെന്നും ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാര്‍ത്തിക്കായി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി പ്രതികരിച്ചു. ഫെബ്രുവരി 28ന് അറസ്റ്റിലായ കാര്‍ത്തിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് 5 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.