LiveTV

Live

National

സൈന്യത്തെ തള്ളി മെ​ഹ്ബൂ​ബ മു​ഫ്തി; ഷോ​പി​യാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​വര്‍ സാ​ധാ​ര​ണ​ക്കാര്‍

സൈന്യത്തെ തള്ളി മെ​ഹ്ബൂ​ബ മു​ഫ്തി;  ഷോ​പി​യാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​വര്‍ സാ​ധാ​ര​ണ​ക്കാര്‍
Summary
ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​രാ​യ അ​ഷി​ഖ് ഹു​സൈ​ൻ, അ​മി​ർ അ​ഹ​മ്മ​ദ് മാ​ലി​ക്ക് എ​ന്നി​വ​രും ഭീ​ക​ര​ർ​ക്കു​വേ​ണ്ടി ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം

കശ്മീരിലെ ഷോ​പി​യാ​നി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ല് പേ​ർ സാ​ധാ​ര​ണ​ക്കാ​രെ​ന്ന് ജ​മ്മു കശ്മീർ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഷോ​പി​യാ​നി​ലെ വെ​ടി​വ​യ്പ്പി​ൽ സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നെന്നും മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളോ​ടു​ള്ള അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​രാ​യ അ​ഷി​ഖ് ഹു​സൈ​ൻ, അ​മി​ർ അ​ഹ​മ്മ​ദ് മാ​ലി​ക്ക് എ​ന്നി​വ​രും ഭീ​ക​ര​ർ​ക്കു​വേ​ണ്ടി ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ട് പേ​ർ ഭീ​ക​ര​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​റ്റ് നാ​ല് പേ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നുമാണ് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നത്. നാ​ല് പേ​ർ സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.