LiveTV

Live

National

അമിത് ഷായ്ക്ക് ഉത്തരംമുട്ടി; ബിജെപി പ്രവര്‍ത്തകര്‍ കര്‍ഷകനില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി

അമിത് ഷായ്ക്ക് ഉത്തരംമുട്ടി; ബിജെപി പ്രവര്‍ത്തകര്‍ കര്‍ഷകനില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി
Summary
മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച് അമിത് ഷായോട് ചോദ്യചോദിച്ച കര്‍ഷകനില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങി.

മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നത് സംബന്ധിച്ച് അമിത് ഷായോട് ചോദ്യചോദിച്ച കര്‍ഷകനില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ഷകരോട് സംവദിക്കാനെത്തിയതായിരുന്നു അമിത് ഷാ. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങളെ കുറിച്ച് ചോദിച്ചതിന് കര്‍ഷകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആയിരത്തോളം കര്‍ഷകര്‍ അമിത് ഷായെ കാണാനെത്തിയിരുന്നു. പക്ഷേ അഞ്ച് പേര്‍ക്ക് മാത്രമാണ് ചോദ്യംചോദിക്കാന്‍ അവസരം ലഭിച്ചത്. കോര്‍പറേറ്റ് കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് പണമുണ്ട്. പക്ഷേ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ പണമില്ല. വ്യവസായികളല്ല കര്‍ഷകരാണ് വോട്ടുചെയ്ത് അധികാരത്തിലെത്തിച്ചതെന്ന് ഓര്‍ക്കണമെന്നാണ് ഒരു കര്‍ഷകന്‍ പറഞ്ഞത്. കോര്‍പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ പക്ഷേ കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

മോദി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുന്നതും വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതും ഒരു കര്‍ഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കര്‍ഷകനെ പ്രവര്‍ത്തകര്‍ നിശബ്ദനാക്കിയത് വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ കര്‍ഷകനെ സ്റ്റേജിലേക്ക് വിളിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഉറപ്പുകൊടുത്തു.

In a meeting with Amit Shah, a farmer from Karnataka was manhandled when he asked questions about the anti-Farmer policies of Modi Govt.

Shah could not answer most of the issues raised by Farmers. People have realised that PM Modi can only deliver JUMLAS & not DEVELOPMENT. pic.twitter.com/eqoxpst08n

— Karnataka Congress (@INCKarnataka) February 25, 2018