LiveTV

Live

National

കനേഡിയന്‍ പ്രധാനമന്ത്രിയെ പാടേ അവഗണിച്ച് മോദി; ട്രംപോ നെതന്യാഹുവോ ആയിരുന്നെങ്കിലോ ?

കനേഡിയന്‍ പ്രധാനമന്ത്രിയെ പാടേ അവഗണിച്ച് മോദി; ട്രംപോ നെതന്യാഹുവോ ആയിരുന്നെങ്കിലോ ?
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആതിഥ്യമര്യാദ' വിശ്വപ്രസിദ്ധമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആതിഥ്യമര്യാദ' വിശ്വപ്രസിദ്ധമാണ്. രാജ്യത്തേക്ക് വിരുന്നെത്തുന്ന ലോകനേതാക്കളെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് സ്വീകരിക്കാന്‍ മോദി ഓടി എത്താറുണ്ട്. വിമാനത്തിനടുത്തേക്ക് ചെന്ന് അവര്‍ക്ക് ഹസ്തദാനം നല്‍കിയും ആലിംഗന നയതന്ത്രം പുറത്തെടുത്തും മോദി അവരെ സ്വീകരിക്കാറുമുണ്ട്. പക്ഷേ, ഇങ്ങനെയൊക്കെ സ്വീകരിക്കണമെങ്കില്‍ വരുന്നവര്‍ കുറഞ്ഞപക്ഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപോ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവോ ഒക്കെ എങ്കിലുമാകണം എന്ന് മാത്രം. ഇത് പറയാന്‍ കാരണം, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡും കുടുംബവും തങ്ങളുടെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ലഭിച്ച സ്വീകരണക്കാഴ്ചകളാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വലിയ അവഗണനയാണ് കനേഡിയന്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടിവന്നത്.

കനേഡിയന്‍ പ്രധാനമന്ത്രിയെ പാടേ അവഗണിച്ച് മോദി; ട്രംപോ നെതന്യാഹുവോ ആയിരുന്നെങ്കിലോ ?

ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ജസ്റ്റിന്‍ ട്രൂഡിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ല. പകരം കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡിനെയും കുടുംബത്തേയും സ്വീകരിച്ചത്. ഇത് ആദ്യദിനം തന്നെ കല്ലുകടിയായെങ്കിലും ലോകനേതാക്കളുടെ സന്ദര്‍ശനത്തിനിടെ എല്ലായിപ്പോഴും മോദിക്ക് അവര്‍ക്കൊപ്പം ഉണ്ടാകാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ജനുവരിയില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കാത്തുനിന്ന് ആലിംഗനം ചെയ്ത് മോദി സ്വീകരിച്ചപ്പോള്‍, ട്രൂഡിനെ ഇതുവരെ ഒന്ന് കാണാന്‍ പോലും മോദി കൂട്ടാക്കിയിട്ടില്ല. ഇന്ന് ഗുജറാത്ത് സന്ദര്‍ശിച്ചപ്പോഴും ട്രൂഡിന് മോദിയുടെ പരിഗണന ലഭിച്ചില്ല. 2014 ല്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങും കഴിഞ്ഞവര്‍ഷം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും കഴിഞ്ഞമാസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ മോദി ഇവര്‍ക്കൊപ്പം ആദ്യാവസാനം വരെയുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രിയെ പാടേ അവഗണിച്ച് മോദി; ട്രംപോ നെതന്യാഹുവോ ആയിരുന്നെങ്കിലോ ?

മോദി മാത്രമല്ല, കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ട്രൂഡും കുടുംബവും എത്തിയപ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കനേഡിയന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല. പിന്നീട് ട്രൂഡിനും കുടുംബത്തിനും വിനോദസഞ്ചാരികളെ പോലെ താജ്‌മഹൽ സന്ദർശിക്കേണ്ടിയും വന്നു. തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദി സന്ദര്‍ശനത്തിലാണെന്നും ഇതുകൊണ്ടാണ് ട്രൂഡിനൊപ്പം ഗുജറാത്തില്‍ പോകാന്‍ കഴിയാത്തതെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.