LiveTV

Live

National

മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് നെറ്റ്: പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍

മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് നെറ്റ്: പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍
Summary
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് നെറ്റ് നിര്‍ബന്ധമാക്കിയ യുജിസി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് നെറ്റ് നിര്‍ബന്ധമാക്കിയ യുജിസി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിനൊപ്പം സര്‍ക്കാര്‍ പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.

ആഴ്ചകള്‍ക്ക് മുമ്പാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൌലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് നെറ്റ് നിര്‍ബന്ധമാക്കിയ യുജിസി ഉത്തരവിറങ്ങിയത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നത്. അവര്‍ക്കാവശ്യമായ പഠന സഹായം നല്‍കേണ്ടതുണ്ടെന്നിരിക്കെയാണ് ഫെല്ലോഷിപ്പ് കൂടി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം.


ഘട്ടമായി സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഇത് ബാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വകലാശാലകളിലെ അധ്യാപക തസ്തികകളില്‍ നടത്തുന്ന ആര്‍എസ്എസ് വത്കരണത്തിലൂടെ സര്‍ക്കാരിന്‍റെ അജണ്ട വ്യക്തമാണെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.