LiveTV

Live

National

വിദ്യാര്‍ഥിക്ക്‌ മുന്നില്‍ മുട്ടുകുത്തി യാചിച്ച്‌ പ്രധാനാധ്യാപകന്‍

വിദ്യാര്‍ഥിക്ക്‌ മുന്നില്‍ മുട്ടുകുത്തി യാചിച്ച്‌ പ്രധാനാധ്യാപകന്‍
Summary
പ്ലസ്‌ ടുവില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക്‌ മുന്നിലാണ്‌ അധ്യാപകന്‍ മുട്ടുകുത്തി നില്‍ക്കുന്നത്‌.

സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ്‌ തമിഴ്‌നാട്ടിലെ വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യാപകനായ ജി ബാലു. 56കാരനായ ബാലു തന്റെ വിദ്യാര്‍ഥിക്ക്‌ മുന്നില്‍ മുട്ടില്‍ നിന്ന്‌ അപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ്‌ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്‌.

കൈകൂപ്പി വിദ്യാര്‍ഥിക്ക്‌ മുന്നില്‍ മുട്ടില്‍ നില്‍ക്കുന്ന ബാലുവിന്റെ ചിത്രം കഴിഞ്ഞ ജനുവരി 24നാണ്‌ എടുത്തിരിക്കുന്നത്‌. വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും കുട്ടികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ തന്റെ ഈ പ്രവര്‍ത്തിയെന്നാണ്‌ ഈ പ്രധാന അധ്യാപകന്റെ വിശദീകരണം.

വിദ്യാര്‍ഥിക്ക്‌ മുന്നില്‍ മുട്ടുകുത്തി യാചിച്ച്‌ പ്രധാനാധ്യാപകന്‍


പ്ലസ്‌ ടുവില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക്‌ മുന്നിലാണ്‌ അധ്യാപകന്‍ മുട്ടുകുത്തി നില്‍ക്കുന്നത്‌. എല്ലാദിവസവും സ്‌കൂളില്‍ വരുന്ന പതിവില്ലാത്ത കുട്ടിയാണവന്‍. അവനെ പഠിപ്പിന്റെ മഹത്വം ഓര്‍മ്മിപ്പിക്കുന്നതിന്‌ വേണ്ടിയായിരുന്നു താന്‍ ആ കടുംകൈ ചെയ്‌തതെന്നാണ്‌ അധ്യാപകന്റെ വിശദീകരണം. കുട്ടികളെ ശാസിക്കുകയോ അടിക്കുകയോ ചെയ്യുന്നതുകൊണ്ട്‌ എന്തെങ്കിലും ഗുണമുണ്ടെന്ന്‌ കരുതുന്ന കൂട്ടത്തിലുള്ളതല്ല ഈ അധ്യാപകന്‍. അദ്ദേഹത്തിന്റെ പഠിപ്പിക്കല്‍ രീതികളിലും വ്യത്യാസമുണ്ട്‌.

സ്‌കൂളില്‍ മാത്രമല്ല ബാലുവിന്റെ പഠിപ്പിക്കലുള്ളത്‌. മുടക്കുദിവസങ്ങളിലും വാരാന്ത്യങ്ങളിലും അദ്ദേഹം തന്റെ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുക പതിവുണ്ട്‌. കുട്ടികളെ ശിക്ഷിച്ചാല്‍ അത്‌ അവരെ കൂടുതല്‍ പ്രകോപിപ്പിക്കുക മാത്രമേ ചെയ്യൂവെന്നാണ്‌ അദ്ദേഹത്തിന്റെ അനുഭവം. സമൂഹത്തിലെ താഴെത്തട്ടില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്‌ അവരുടെ ജീവിതത്തില്‍ വരുത്താന്‍ കഴിക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌.

മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ചെങ്കല്‍പേട്ടിലെ സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായിരുന്നപ്പോള്‍ മുതലാണ്‌ താന്‍ ഈ രീതിപരീക്ഷിച്ചു തുടങ്ങിയതെന്ന്‌ ബാലു പറയുന്നു. പുതിയ പഠനരീതി കുട്ടികളേയും രക്ഷിതാക്കളേയും താനുമായി കൂടുതല്‍ അടുപ്പമുള്ളവരാക്കി മാറ്റാന്‍ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ നിന്നും പഠിച്ചുയര്‍ന്ന്‌ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ പ്രധാന അധ്യാപകനായ ബാലുവിന്റെ ജീവിതം തന്നെ കുട്ടികള്‍ക്ക്‌ പ്രചോദനമാണ്‌.