LiveTV

Live

National

ഭാരതിയാര്‍ യൂനിവേഴ്സിറ്റി വൈസ് ചാൻസലര്‍ അറസ്റ്റില്‍

ഭാരതിയാര്‍ യൂനിവേഴ്സിറ്റി വൈസ് ചാൻസലര്‍ അറസ്റ്റില്‍
Summary
ഭാരതിയാര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വിവി ഗണപതിയുടെ കോയമ്പത്തൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി മുപ്പതു ലക്ഷം..

അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് ഭാരതിയാർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എ ഗണപതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ്. കൈക്കൂലിയായി ലഭിച്ച തുകയിൽ രണ്ടായിരത്തിന്റെ 28 നോട്ടുകൾ കീറി ക്ലോസറ്റ് വഴി സെപ്ടിക് ടാങ്കിലിട്ടത് വിജിലൻസ് കണ്ടെത്തി.

അധ്യാപക നിയമനത്തിനായി മുപ്പത് ലക്ഷം രൂപ സുരേഷ് എന്നയാളിൽ നിന്ന് കൈപ്പറ്റിയെന്ന കേസിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ പണമായും 29 ലക്ഷം രൂപ ചെക്കാ യുമാണ് കൈപ്പറ്റിയത്. ഇവയിൽ 28 രണ്ടായിയിരത്തിന്റെ നോട്ടുകൾ ഗണപതി കീറി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു. ക്ലോസറ്റ് തകർത്ത് ഈ നോട്ടുകൾ വിജിലൻസ് കണ്ടെടുത്തു. കൈക്കൂലി വാങ്ങുന്നതിന് ഗണപതിയെ സഹായിച്ച ഭാരതിയാർ യൂനിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം പ്രഫസർ എൻ ധർമരാജനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇരുവരെയും രാവിലെ കോയമ്പത്തുർ കോടതിയിൽ ഹാജരാക്കും. ഗണപതിയെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് ഗവർണർ അനുമതി നൽകുകയായിരുന്നു.