LiveTV

Live

National

സഹോദരന്‍റെ രാഷ്ട്രീയ പ്രവേശത്തിന് അഭിനന്ദനമെന്ന് കമല്‍; ആശംസകളുമായി ബച്ചന്‍

സഹോദരന്‍റെ രാഷ്ട്രീയ പ്രവേശത്തിന് അഭിനന്ദനമെന്ന് കമല്‍; ആശംസകളുമായി ബച്ചന്‍
Summary
രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശത്തെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍.

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശത്തെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. "എന്റെ സഹോദരന്‍ രജനിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹികബോധത്തിനും രാഷ്ട്രീയ പ്രവേശനത്തിനും അഭിനന്ദനങ്ങള്‍. സ്വാഗതം, സ്വാഗതം" എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അമിതാഭ് ബച്ചനും അഭിനന്ദിച്ചു. രജനീകാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതായി തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ വ്യക്തമാക്കി. അതേസമയം ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രജനീകാന്തിനെ അഴിമതിക്കെതിരെ പോരാടാന്‍ വ്യക്തമായ അജണ്ടയില്ലാത്ത നിരക്ഷരനാണെന്ന് പരിഹസിച്ചു.