LiveTV

Live

National

കോണ്‍ഗ്രസിനെ 'ചതിച്ച്' ബിജെപി പാളയത്തില്‍ മത്സരിച്ചവരെല്ലാവരും തോറ്റു

കോണ്‍ഗ്രസിനെ 'ചതിച്ച്' ബിജെപി പാളയത്തില്‍ മത്സരിച്ചവരെല്ലാവരും തോറ്റു
Summary
ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുടിയേറിയ ശേഖര്‍സിങ് വഖേലയാണ് തോറ്റവരില്‍ പ്രധാനി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയംവിട്ട് ബിജെപിയുടെ സ്ഥാനാര്‍ഥി കുപ്പായത്തില്‍ മത്സരിച്ചവരില്‍ മിക്കവരെയും പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ മധുരപ്രതികാരം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയുടെ പാളയത്തിലെത്തിയവര്‍ക്കാണ് തിരിച്ചടി നേരിട്ടത്. ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കുടിയേറിയ ശേഖര്‍സിങ് വഖേലയാണ് തോറ്റവരില്‍ പ്രധാനി.

കൂറുമാറ്റം നടന്നിയിടത്തൊക്കെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. മധ്യ, ഉത്തര ഗുജറാത്തിലാണ് കോണ്‍ഗ്രസ് കുതികാല്‍വെട്ടുകാര്‍ക്ക് വന്‍തിരിച്ചടി നല്‍കിയത്. ചതിയന്‍മാരായ നേതാക്കള്‍ക്ക് ജനം നല്‍കിയ പ്രഹരമാണിതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭാരത് സിന്‍ഹ സോളങ്കി പറഞ്ഞു. ഗുജറാത്തില്‍ പരാജയപ്പെട്ടതില്‍ വിഷമമുണ്ട്. എന്നാല്‍ ബിജെപി ചാക്കിട്ട്പിടിച്ചുകൊണ്ടുപായ നേതാക്കളെ ജനം തള്ളിപ്പറഞ്ഞതിന്റെ അര്‍ത്ഥം ജനങ്ങള്‍ക്ക് വിശ്വാസം കോണ്‍ഗ്രസിനെയാണെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ ചതിച്ച സ്വന്തം നേതാക്കളെ നേരിടേണ്ടി വരുന്നിടത്തൊക്കെ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ചതിയന്‍മാരെയല്ല ഗുജറാത്ത് ജനത വിശ്വസിക്കുകയെന്നും സോളങ്കി പറഞ്ഞു.