LiveTV

Live

National

ഓഖി പാക്കേജ് മലയോര മേഖലയിലും നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍

ഓഖി പാക്കേജ് മലയോര മേഖലയിലും നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍
Summary
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികളും കടകൾ അടച്ചു

ഓഖി ചുഴലിക്കാറ്റിൽ ഉണ്ടായ നാശ നഷ്ടങ്ങൾക്ക് പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കന്യാകുമാരിയിൽ കർഷകരുടെ നേതൃത്വത്തിൽ ഹർത്താൽ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മത്സ്യ തൊഴിലാളികൾക്കുമാണ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്.

വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ ഹെക്ടർ കണക്കിന് സ്ഥലത്താണ് കാർഷിക വിളകൾ പൂർണമായും നശിച്ചത്. കാർഷിക നാശം തിട്ടപ്പെടുത്തുന്നതിന് പോലും ഇനിയും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികളും കടകൾ അടച്ചു.

കേരള തമിഴ്നാട് അതിർത്തിയായ നാഗർ കോവിലിൽ നാല് കെ എസ് ആർ ടി സി ബസുകൾക്കു നേരെ ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തി. തിരുവനന്തപുരം ഡിപ്പോയുടെ ബസുകൾ മാർത്താണ്ഡത്തിനു സമീപത്താണ് അക്രമിക്കപ്പെട്ടത്. നെയ്യാറ്റിൻകര ഡിപ്പോയുടെ ഒരു ബസ് കോട്ടുകോണത്തും വെള്ളറട ഡിപ്പോയുടെ ഒരു ബസ് തോലാടിയിൽ വച്ചും ആക്രമിക്കപ്പെട്ടു.