LiveTV

Live

National

ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം ശശി തരൂരിന്റെ പുതിയ വാക്ക്; ഡിക്ഷനറി തപ്പി ട്വിറ്റര്‍ ഉപഭോക്താക്കള്‍

ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം ശശി തരൂരിന്റെ പുതിയ വാക്ക്; ഡിക്ഷനറി തപ്പി ട്വിറ്റര്‍ ഉപഭോക്താക്കള്‍
Summary
ഈ ട്വീറ്റിനും അവസാനം ഉപയോഗിച്ചിരിക്കുന്ന വാക്കാണ് സോഷ്യല്‍ ട്വിറ്റര്‍ ഉപഭോക്താക്കളെ ഡിക്ഷണറി എടുപ്പിച്ചിരിക്കുന്നത്

ഫറാഗോ ഡിസ്‌ട്രോഷന്‍സിന് ശേഷം ഇതാ ഡിക്ഷ്‌നറി തപ്പി വായിക്കേണ്ട മറ്റൊരു ട്വീറ്റുമായി ശശി തരൂര്‍. എന്റെ സംസാരത്തിനും എഴുത്തിനും ഹാസ്യാനുകരണം സൃഷ്ടിച്ച് അയക്കുന്നവര്‍ക്കു വേണ്ടി എന്നാരംഭിക്കുന്നതായിരുന്നു ട്വീറ്റ്. സംസാരിക്കുന്നതിന്റെയും എഴുതുന്നതിന്റെയും ഉദ്ദേശം കൃത്യമായ ആശയവിനിമയമാണെന്നും ആശയത്തെ കൃത്യമായി വിനിമയം ചെയ്യുന്ന പദങ്ങളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ ട്വീറ്റിനും അവസാനം ഉപയോഗിച്ചിരിക്കുന്ന വാക്കാണ് സോഷ്യല്‍ ട്വിറ്റര്‍ ഉപഭോക്താക്കളെ ഡിക്ഷണറി എടുപ്പിച്ചിരിക്കുന്നത്. നേരത്തെ ഫറാഗോ (farrago) ആയിരുന്നെങ്കില്‍ ഇത്തവണ റൊഡോമൊന്‍ടേഡ്( rodomontade ) എന്നവാക്കാണ് ആരാധകരെ കുഴപ്പിച്ചിരിക്കുന്നത്. ട്വീറ്റ് വന്നതോടെ ഈ വാക്കിന്റെ ഗൂഗിള്‍ സെര്‍ച്ച് അര്‍ത്ഥം വരെ സ്‌ക്രീന്‍ ഷോട്ടാക്കി എടുത്ത് ട്വിറ്ററൈറ്റികള്‍ രംഗത്തു വന്നിരിക്കുകയാണ്.

rodomontade പ്രയോഗത്തെ ട്രോളി ജമ്മു കശ്മീര്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പഠിക്കണോ എങ്കില്‍ എന്റെ സുഹൃത്ത് ശശി തരൂരിനെ ഫോളോ ചെയ്‌തോളൂ എന്നായിരുന്നു ഒമറിന്റെ ട്വീറ്റ്.

Learning English? Follow my friend @ShashiTharoor for words you never knew existed & will struggle to ever use in a sentence but by golly they sound impressive. #rodomontade 😀

— Omar Abdullah (@OmarAbdullah) December 14, 2017