LiveTV

Live

National

'അവളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ലൈംഗികമായി അപമാനിച്ചയാള്‍ കരഞ്ഞേനെ' ഗീഥ ഫോഗട്ട്‌ 

'അവളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ലൈംഗികമായി അപമാനിച്ചയാള്‍ കരഞ്ഞേനെ' ഗീഥ ഫോഗട്ട്‌ 
Summary
വനിതാ ഗുസ്‌തി താരങ്ങളായ ഗീഥ ഫോഗട്ടും ബബിത ഫോഗട്ടും അടക്കമുള്ളവര്‍ രോക്ഷത്തോടെയാണ്‌ നടിക്കുണ്ടാായ ദുരനുഭവത്തോട്‌ പ്രതികരിച്ചത്‌. . 

വിമാനത്തില്‍ വെച്ച്‌ സഹയാത്രികന്‍ ലൈംഗികമായി അതിക്രമം നടത്തിയെന്ന്‌ തുറന്നു പറഞ്ഞ ബോളിവുഡ്‌ താരത്തിന് സോഷ്യല്‍മീഡിയയുടെ പിന്തുണ. വനിതാ ഗുസ്‌തി താരങ്ങളായ ഗീഥ ഫോഗട്ടും ബബിത ഫോഗട്ടും അടക്കമുള്ളവര്‍ രോക്ഷത്തോടെയാണ്‌ നടിക്കുണ്ടാായ ദുരനുഭവത്തോട്‌ പ്രതികരിച്ചത്‌. .

ഡല്‍ഹി - മുംബൈ എയര്‍ വിസ്താര വിമാന യാത്രക്കിടെയായിരുന്നു സംഭവം.തന്‍റെ സീറ്റിന് പിന്നിലിരുന്ന യാത്രക്കാരനാണ് അതിക്രമത്തിന് ശ്രമിച്ചതെന്നും നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ കാല്‍ ഉപയോഗിച്ച് കഴുത്തിലും പിന്നിലും ഉരസുകയായിരുന്നു എന്നും ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്‍ കാണാനായതെന്നും പോസ്റ്റ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോക്കിടെ പലതവണ നടി വിതുമ്പുന്നുമുണ്ട്.

ZairaWasim के साथ जो हुआ वो बहुत ही शर्मनाक है....लेकिन अगर मैं उसकी जगह होती तो रोना उसको पड़ता जिसने ऐसी हरकत की है !!#ZairaWasim

— geeta phogat (@geeta_phogat) December 10, 2017

"നടിക്ക്‌ നേരിടേണ്ടി വന്ന ദുരനുഭവം ദുഖകരമാണ്‌. പക്ഷേ ഞാനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ ഇത്തരം തോന്നിവാസം ചെയ്‌തയാള്‍ കരഞ്ഞേനേ" എന്നാണ്‌ ഗീഥ ഫോഗട്ട്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. സഹോദരിയും ഗീഥയെപോലെ ഗുസ്‌തി താരവുമായ ബബിത ഫോഗട്ടും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്‌. ട്വിറ്ററില്‍ വീഡിയോ രൂപത്തിലാണ്‌ ബബിത പ്രതികരണം അറിയിച്ചിട്ടുള്ളത്‌.

I appeal to all Girls#BeStrong #womerpower#ZairaWasim pic.twitter.com/3P7WevhzAB

— Babita Phogat (@BabitaPhogat) December 10, 2017