LiveTV

Live

National

'ബാബരി തകര്‍ക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് മുന്‍കൂട്ടി പറഞ്ഞു; മധുരം കഴിക്കാനായിരുന്നു അദ്വാനിയുടെ പ്രതികരണം'

'ബാബരി തകര്‍ക്കപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് മുന്‍കൂട്ടി പറഞ്ഞു; മധുരം കഴിക്കാനായിരുന്നു അദ്വാനിയുടെ പ്രതികരണം'
Summary
ബാബരി മാസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനത്തില്‍ ദ വയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു നഖ്‌വി. മാര്‍ക്ക് ടുള്ളി, രുചിറ ഗുപ്ത തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങള്‍

കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് ഡിസംബര്‍ 4 ന് തന്നെ കോണ്‍ഗ്രസ് നേതാവായിരുന്ന അര്‍ജുന്‍ സിങ്ങ് പറഞ്ഞിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സഈദ് നഖ്‌വി. ബാബരി മാസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷിക ദിനത്തില്‍ ദ വയര്‍ സംഘടിപ്പിച്ച പരിപാടിയില്‍ റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു നഖ്‌വി. മാര്‍ക്ക് ടുള്ളി, രുചിറ ഗുപ്ത തുടങ്ങിയവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ബാബരി മസ്ജിദ് തകര്‍ക്കുമെന്ന് നരസിംഹ റാവു സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ദവേള്‍ഡ് റിപ്പോര്‍ട്ടര്‍ ആയിരുന്ന സഈദ് നഖ്‌വി പറഞ്ഞു. ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിന് ശേഷം ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ സിംഗാണ് ഇക്കാര്യം പറഞ്ഞതെന്നും നഖ്‌വി. ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ ആയിരുന്ന മാര്‍ക്ക് ടുള്ളി പറഞ്ഞു.

മസ്ജിദ് തകര്‍ക്കുന്ന സമയത്ത് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര അതിക്രമങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്ന് ബിസിനസ് ഇന്ത്യ കറസ്പോണ്ടന്റ് ആയിരുന്ന രുചിറ ഗുപ്ത ഓര്‍ത്തെടുത്തു. രക്ഷക്കായി ഓടിയെത്തിയപ്പോള്‍ മട്ടുപ്പാവില്‍ നിന്നും മുസ്‌‌ലിം വീടുകള്‍ കത്തിച്ചാമ്പലാകുന്നത് ബൈനോക്കുലറിലൂടെ നോക്കി രസിക്കുന്ന അദ്വാനിയെയാണ് താന്‍ കണ്ടത്. കര്‍സേവകര്‍ അക്രമിച്ചെന്ന് പറഞ്ഞപ്പോള്‍ അദ്വാനിയുടെ പ്രതികരണം, അത് മറന്നുകളയാനും ഇത്രയും ഐതിഹാസികമായ ദിനത്തില്‍ മധുരം കഴിക്കാനുമായിരുന്നു.