LiveTV

Live

National

ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍

ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍
Summary
ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹങ്ങള്‍ക്കെതിരെ വിദര്‍ഭയില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍.

ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹങ്ങള്‍ക്കെതിരെ വിദര്‍ഭയില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍. ബോംബെ പൊലീസ് ആക്ട് പ്രകാരം ജില്ലാ കലക്ടറേറ്റിന് പുറത്തു നിന്ന് സിന്‍ഹയെയും 250 ഓളം കര്‍ഷകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അകോല ജില്ലാ പൊലീസ് മേധാവി രാകേഷ് കലാസാഗര്‍ സ്ഥിരീകരിച്ചു. ഇവരെ അകോല ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിച്ചു.

ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പൊലീസ് കസ്റ്റഡിയില്‍

കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് മുന്നോട്ടുള്ള പ്രക്ഷോഭത്തിന് സിന്‍ഹ നേതൃത്വം നല്‍കുകയായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിന്‍ഹയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് ജില്ലാ കലക്ടര്‍ അസിത് കുമാര്‍ പാണ്ഡെ പറഞ്ഞു. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്‍വാങ്ങില്ലെന്ന് സിന്‍ഹ വ്യക്തമാക്കുകയായിരുന്നു. പരുത്തി, സോയാബീന്‍ കര്‍ഷകരാണ് ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. 50 ശതമാനമോ അതിലധികമോ താങ്ങുവില നില്‍കുമെന്ന് ബിജെപി തന്നെയാണ് അധികാരത്തിലെത്തുന്നതിന് മുമ്പ് കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നിട്ട് അധികാരം കിട്ടിയപ്പോള്‍ കര്‍ഷകരെ ബിജെപി സര്‍ക്കാര്‍ മനപൂര്‍വം അവഗണിക്കുകയാണെന്ന് സിന്‍ഹ പറഞ്ഞു. ഇനിയും ഇതേ നിലപാട് തന്നെയാണെങ്കില്‍ സര്‍ക്കാരിനെതിരെ കര്‍ഷകരുടെ സര്‍ജിക്കല്‍ സ്ട്രൈക്കുണ്ടാകുമെന്നും സിന്‍ഹ മുന്നറിയിപ്പ് നല്‍കി.