LiveTV

Live

National

ആം ആദ്മിക പാര്‍ട്ടിക്ക് നികുതി വകുപ്പിന്റെ 30 കോടി രൂപയുടെ നോട്ടീസ്

ആം ആദ്മിക പാര്‍ട്ടിക്ക്  നികുതി വകുപ്പിന്റെ 30 കോടി രൂപയുടെ നോട്ടീസ്
Summary
ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടുണ്ട്

അരവിന്ദ് കെജ്‍രിവാളിന്റെ ആം ആദ്മിക പാര്‍ട്ടി (എ.എ.പി)ക്ക് നികുതി വകുപ്പിന്റെ 30 കോടി രൂപയുടെ നോട്ടീസ്. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടുണ്ട്. എ.എ.പി സ്വീകരിച്ച സംഭാവനയില്‍ വൈരുധ്യം കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി.
പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷിക ആഘോഷിച്ചതിന് പിന്നാലെയാണ് നികുതി വകുപ്പ് ഇതുസംബന്ധിച്ച് കെജ്രിവാളിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേ സമയം, പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുരങ്കം വെക്കാനാണ് നികുതി വകുപ്പിന്റെ നടപടിയെന്ന് കെജ്രിവാള്‍ ആരോപിച്ചു.