LiveTV

Live

National

ഗുജറാത്തില്‍ ശ്രദ്ധേയ മത്സരം നടക്കുന്ന വരാച്ച റോഡ്

 ഗുജറാത്തില്‍ ശ്രദ്ധേയ മത്സരം നടക്കുന്ന വരാച്ച റോഡ്
Summary
വോട്ടര്‍മാരില്‍ 90 ശതമാനവും പട്ടേല്‍ വിഭാഗക്കാരാണെന്നതാണ് ഇവിടുത്തെ പ്രത്യേകത

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് സൂറത്തിലെ വരാച്ച റോഡ്. വോട്ടര്‍മാരില്‍ 90 ശതമാനവും പട്ടേല്‍ വിഭാഗക്കാരാണെന്നതാണ് ഇവിടുത്തെ പ്രത്യേകത.

ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ച യുദ്ധം പട്ടേല്‍ സമുദായത്തെ എത്രകണ്ട് വിഭജിക്കുമെന്ന് വരാച്ചയിലെ ഫലത്തില്‍ നിന്ന് അറിയാം. സിറ്റിംഗ് എം എല്‍ എ കുമാര്‍ കിഷോര്‍ഭായ് കനാനിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പട്ടേലുമാരുടെ വെല്ലുവിളി അദ്ദേഹം തള്ളിക്കളയുന്നു. പട്ടേല്‍ സമുദായത്തിന്റെ പിന്തുണയെക്കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സംസാരിക്കുന്നില്ല. പക്ഷേ ഇവിടെ കോണ്‍ഗ്രസിന്റെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത് പട്ടേല്‍ സമുദായാംഗങ്ങളാണ്. ബിജെപിക്ക് ചെറുതല്ലാത്ത വെല്ലുവിളി.