LiveTV

Live

National

ഈ സുല്‍ത്താന് ഓട്ടോറിക്ഷക്ക് മുകളില്‍ നിന്നു സഞ്ചരിക്കാനാണിഷ്ടം

ഈ സുല്‍ത്താന് ഓട്ടോറിക്ഷക്ക് മുകളില്‍ നിന്നു സഞ്ചരിക്കാനാണിഷ്ടം
Summary
സുല്‍ത്താന്റെ പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള സഞ്ചാരവീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്

ഇന്ത്യയിലെ കൂളസ്റ്റ് നഗരങ്ങളില്‍ ഒന്നാണ് മുംബൈ, അതുപോലെ തന്നെയാണ് നഗരത്തിലെ കാഴ്ചകളും. ഈയിടെ നഗരവീഥികളുടെ കണ്ണുടക്കിയത് ഒരു നായയിലാണ്. വെറും നായയല്ല, ഓട്ടോറിക്ഷക്ക് മുകളില്‍ നിന്നും രാത്രിയെ കീറിമുറിച്ച് പായുന്ന സുല്‍ത്താന്‍ എന്ന നായ. ബൈക്കിലും കാറിലുമൊക്കെ സഞ്ചരിക്കുന്ന മൃഗങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഓട്ടോക്ക് മുകളില്‍ അതും നിന്നുകൊണ്ട് ലേശം ഭയം പോലുമില്ലാതെ സഞ്ചരിക്കുന്ന സുല്‍ത്താനെ കണ്ട് അന്തംവിട്ടിരിക്കുകയാണ് മുംബൈക്കാര്‍. സുല്‍ത്താന്റെ പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള സഞ്ചാരവീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.