LiveTV

Live

National

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു; മുസ്‍ലിംകളെ ബഹിഷ്കരിക്കണം: മുത്തലിക്

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു; മുസ്‍ലിംകളെ ബഹിഷ്കരിക്കണം: മുത്തലിക്
Summary
കടുത്ത വര്‍ഗീയ വിധ്വേഷ ആഹ്വാനവുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് വീണ്ടും രംഗത്ത്.

കടുത്ത വര്‍ഗീയ വിധ്വേഷ ആഹ്വാനവുമായി ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് വീണ്ടും രംഗത്ത്. മുസ്‍ലിംകളുമായി വ്യാപാരത്തിലേര്‍പ്പെടുന്നത് ഹിന്ദുക്കള്‍ അവസാനിപ്പിക്കണമെന്നും സാമ്പത്തികമായി അവരെ ബഹിഷ്‍കരിക്കണമെന്നും മുത്തലിക് ആവശ്യപ്പെട്ടു. മംഗളൂരുവില്‍ നടന്ന മാതൃപൂജ ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീരാമസേന തലവന്‍.

കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു; മുസ്‍ലിംകളെ ബഹിഷ്കരിക്കണം: മുത്തലിക്

'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്‍ലിംകള്‍ തടസമാണ്. ഗോവധ നിരോധ ബില്ലിനെ എതിര്‍ക്കുന്നവരാണ് അവര്‍. അവര്‍ വന്ദേമാതരം ആലപിക്കാറില്ല. ഗോവധ നിരോധ ബില്ലിനെ അനുകൂലിക്കുകയും രാമക്ഷേത്ര നിര്‍മാണത്തിന് തടസം നില്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നതു വരെ മുസ്‍ലിംകളുമായി ഹിന്ദുക്കള്‍ യാതൊരു സാമ്പത്തിക ഇടപാടുകള്‍ക്കും തയാറാകരുത്. ഹിന്ദുക്കള്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ ശേഖരിക്കുകയും പൂജിക്കുകയും വേണം. ഇപ്പോള്‍ മോശം സമയമാണ്. തീവ്രവാദത്തില്‍ നിന്നും അക്രമങ്ങളില്‍ നിന്നും സ്വയരക്ഷക്ക് ഏവരും ഒരുങ്ങിയിരിക്കണം. കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു. രാജ്യത്ത് മുഴുവന്‍ പള്ളികള്‍ നിര്‍മിക്കാന്‍ മുസ്‍ലിംകള്‍ക്ക് അനുവാദമുണ്ട്. പക്ഷേ നമുക്ക് അയോധ്യയില്‍ ഒരു രാമക്ഷേത്രം പണിയാന്‍ അനുമതിയില്ല. ഇത് നിര്‍ഭാഗ്യകരമാണ്. ബംഗളുരുവിലെ ആനന്ദ് റാവു സർക്കിളിന് സമീപം ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തിയ മുത്തലിക്കിനും അനുയായികൾക്കുമെതിരെ ബംഗളുരു പൊലീസ് ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉടുപ്പി ശ്രീകൃഷ്ണ മഠത്തിൽ ഇഫ്താർ പാർട്ടി സംഘടിപ്പിക്കുന്ന പജാവർ ദർശനത്തിനെതിരെയാണ് മുത്തലിക് അന്ന് പ്രസംഗിച്ചത്.