LiveTV

Live

National

ട്രെയിനില്‍ സീറ്റൊഴിഞ്ഞു നല്‍കാന്‍ ആവശ്യപ്പെട്ട് യുപിയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം

ട്രെയിനില്‍ സീറ്റൊഴിഞ്ഞു നല്‍കാന്‍ ആവശ്യപ്പെട്ട് യുപിയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം
Summary
താനഭവനില്‍ നിന്നും ലോനിയിലേക്ക് പോകുകയായിരുന്നു ജാവേദും കുടുംബവും. ഇവര്‍ ഇരുന്നിരുന്ന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പന്ത്രണ്ട് പേരടങ്ങുന്ന സംഘം ആക്രമണം..

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ സീറ്റൊഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം. ദല്‍ഹി-ഹരിദ്വാര്‍ പാസഞ്ചര്‍ ട്രെയിനിലാണ് ബൗലി ഗ്രാമത്തില്‍ വെച്ച് സംഭവം നടന്നത്.

ട്രെയിനില്‍ സീറ്റൊഴിഞ്ഞു നല്‍കാന്‍ ആവശ്യപ്പെട്ട് യുപിയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണം

ജാവേദ്, ഭാര്യ ബീഗം, സഹോദരി രേഷ്മ എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. താനഭവനില്‍ നിന്നും ലോനിയിലേക്ക് പോകുകയായിരുന്നു ജാവേദും കുടുംബവും. ഇവര്‍ ഇരുന്നിരുന്ന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പന്ത്രണ്ട് പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വരെ ആക്രമണം തുടര്‍ന്നതായി ഇവര്‍ പറയുന്നു.‌

സംഭവത്തെ തുടര്‍ന്ന് ബൗലി സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ബറൂത് റെയില്‍വേ പൊലീസ് എസ്എച്ച്ഒ ശുഖ്പാല് സിങ് പറഞ്ഞു.