LiveTV

Live

National

ഗുജറാത്തില്‍ ബിജെപി ജനരോഷമറിഞ്ഞു തുടങ്ങി; അമിത് ഷായെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍

ഗുജറാത്തില്‍ ബിജെപി ജനരോഷമറിഞ്ഞു തുടങ്ങി; അമിത് ഷായെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍
Summary
ഗുജറാത്തില്‍ വാഗ്ദാന ലംഘനങ്ങള്‍ക്ക് മേല്‍ വര്‍ഷങ്ങളായി ബിജെപി തുടരുന്ന കണ്‍കെട്ട് വിദ്യ ജനങ്ങള്‍ പൊളിച്ചു തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തില്‍ വാഗ്ദാന ലംഘനങ്ങള്‍ക്ക് മേല്‍ വര്‍ഷങ്ങളായി ബിജെപി തുടരുന്ന കണ്‍കെട്ട് വിദ്യ ജനങ്ങള്‍ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലം വരെ ഉറച്ച പിന്തുണയുമായി എന്തിനും മുമ്പില്‍ നിന്നിരുന്ന പട്ടേല്‍ വിഭാഗമാണ് ബിജെപിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ സന്ദര്‍ശനത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പട്ടേല്‍ വിഭാഗത്തിന്‍റെ പ്രതിഷേധച്ചൂടറിഞ്ഞത്. അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധമാണുണ്ടായത്. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം.

ഗുജറാത്തില്‍ ബിജെപി ജനരോഷമറിഞ്ഞു തുടങ്ങി; അമിത് ഷായെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍

ഗൌരവ് യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിനായി എത്തിയതായിരുന്നു അമിത് ഷാ. എന്നാല്‍ പ്രതിഷേധക്കാരുടെ നടുവിലാണ് ചെന്നുപെട്ടതെന്ന് മാത്രം. രോഷാകുലരായ നൂറു കണക്കിന് പ്രതിഷേധക്കാരാണ് അമിത് ഷായുടെ യാത്രക്ക് വിലങ്ങുതടിയായത്. ഇതില്‍ പട്ടേല്‍ വിഭാഗത്തിലെ യുവാക്കളായിരുന്നു മുന്നില്‍. ബിജെപി നേതാവ് പ്രസംഗിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം കൈവിട്ടു. ഒടുവില്‍ പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജ് കഴിഞ്ഞതോടെ അമിത് ഷായുടെ സദസ് ശൂന്യം. കഴിഞ്ഞയാഴ്ച ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്‍റെ വാര്‍ത്താസമ്മേളനവും പട്ടേല്‍ വിഭാഗക്കാര്‍ അലങ്കോലമാക്കിയിരുന്നു.

ബിജെപി സംഘടിപ്പിക്കുന്നത് ഗൌരവ് യാത്രയല്ലെന്നും കൌരവ യാത്രയാണെന്നും പട്ടേല്‍ യുവനേതാവ് ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനോടല്ലെന്നും പകരം ജനങ്ങളോടാണെന്നും ഹര്‍ദിക് വ്യക്തമാക്കി. എതിരാളികള്‍ ജനങ്ങളാണെന്ന് ബിജെപിക്ക് നന്നായി അറിയാമെന്നും അതുകൊണ്ടാണ് അവര്‍ ആശങ്കപ്പെടുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.