LiveTV

Live

National

ക്ലാസില്‍ വിക്കി സംസാരിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചുകൊന്നു

ക്ലാസില്‍ വിക്കി സംസാരിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചുകൊന്നു
Summary
സ്കൂളിലെ ഒരു അധ്യാപിക, തന്റെ മകനെ യാതൊരു ദയയുമില്ലാതെ മുടിയിലും ചെവിയിലും പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചെന്നും നിലത്തിട്ട് ചിവിട്ടിയെന്നും

ക്ലാസില്‍ വിക്കി സംസാരിച്ചതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അടിച്ചുകൊന്നു. പഞ്ചാബിലാണ് ഞെട്ടിക്കുന്ന സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ബിന്ദു റാം ഏലിയാസ് ഗുഡ്ഡുവാണ് ദാരുണമായി മരിച്ചത്. പഞ്ചാബിലെ ഫുല്ലന്‍വാല്‍ ഗ്രാമത്തിലാണ് കുട്ടിയെ അടിച്ചുകൊന്ന സംഭവമുണ്ടായത്.

സ്കൂളിലെ ഒരു അധ്യാപിക, തന്റെ മകനെ യാതൊരു ദയയുമില്ലാതെ മുടിയിലും ചെവിയിലും പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചെന്നും നിലത്തിട്ട് ചിവിട്ടിയെന്നും ബിന്ദുവിന്റെ കുടുംബം ആരോപിച്ചു. ലുധിയാനയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലായിരുന്നു ബിന്ദു പഠിച്ചിരുന്നത്. മര്‍ദനത്തേത്തുടര്‍ന്ന് കുട്ടി അവശനിലയിലായി. തുടര്‍ന്ന് കുട്ടിയെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വിക്കുണ്ടെന്ന് പറഞ്ഞ് കുട്ടിയെ അധ്യാപിക സ്ഥിരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു അജയ് കുമാര്‍ പറഞ്ഞു. ഇനിയൊരിക്കലും തന്നെ ആ സ്കൂളിലേക്ക് വിടരുതെന്ന് കരഞ്ഞപേക്ഷിച്ചു കൊണ്ടായിരുന്നു ബിന്ദു അവസാനം ഈ വീട്ടിലേക്ക് കയറിവന്നതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.