LiveTV

Live

National

വനിതാ സംവരണ ബില്‍: സോണിയാ ഗാന്ധി അയച്ച കത്തിന് ബിജെപിയുടെ മറുപടി

വനിതാ സംവരണ ബില്‍: സോണിയാ ഗാന്ധി അയച്ച കത്തിന് ബിജെപിയുടെ മറുപടി
Summary
വനിതാ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി അയച്ച കത്തിന് ബിജെപിയുടെ മറുപടി. 'പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ് സോണിയക്ക് ബില്ലിനെ കുറിച്ച് ഓര്‍മവരുന്നത്..

വനിതാ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി അയച്ച കത്തിന് ബിജെപിയുടെ മറുപടി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ് സോണിയക്ക് ബില്ലിനെ കുറിച്ച് ഓര്‍മവരുന്നത് എന്നാണ് ബിജെപിയുടെ പ്രതികരണം. 2017 മാര്‍ച്ച് 10ന് രാജ്യസഭ കടന്ന വനിതാ സംവരണബില്‍ പല കാരണങ്ങളാല്‍ ലോക്സഭയില്‍ കെട്ടിക്കിടക്കുന്ന കാര്യം ഓര്‍മ്മിപ്പിച്ചാണ് സോണിയാഗാന്ധി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ലോക്സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി ബില്‍ പാസാക്കണമെന്ന ആവശ്യവും കോണ്‍ഗ്രസിന്റെ പിന്തുണയും കത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സോണിയയുടെ കത്തിനെ രാഷ്ട്രീയമായാണ് ബിജെപി നേരിട്ടത്. കത്ത് നല്‍കേണ്ടത് എസ്പിക്കും ആര്‍ജെഡിക്കുമാണെന്നും ബിജെപി പ്രതികരിച്ചു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാന നേട്ടമായി ഉയര്ത്തിക്കാട്ടാന്‍ കഴിയുന്ന തരത്തില്‍ ബില്‍ പാസാക്കാണ് ബിജെപിയുടെ പദ്ധതി. ബില്‍ സഭയിലെത്തുമ്പോള്‍ നിലവിലെ പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളലുണ്ടാക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ദേവ ഗൌഡ പ്രധാനമന്ത്രിയായിരുന്ന 1996ലാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് നാല് തവണ ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസായില്ല. 2012ല്‍ കോണ്‍ഗ്രസ്, ഇടത്, ബിജെപി പിന്തുണയോടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വ്യവസ്ഥ വേണമെന്നാണ് എസ്പി, ബിഎസ്പി, ആര്‍ജെഡി, തുടങ്ങിയ പാര്ട്ടികളുടെ നിലപാട്.