LiveTV

Live

National

#ബ്ലോക്ക്‌മോദി; ട്വിറ്ററില്‍ പ്രതിഷേധം ശക്തം

#ബ്ലോക്ക്‌മോദി; ട്വിറ്ററില്‍ പ്രതിഷേധം ശക്തം
Summary
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കുക പോലും ചെയ്യാത്ത പ്രധാനമന്ത്രി ഇപ്പോഴും ഫോളോ ചെയ്യുന്ന അക്കൌണ്ടുകളാകട്ടെ, കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവയും..

മോദിയെ ബ്ലോക്ക് ചെയ്ത് ട്വിറ്ററില്‍ പ്രതിഷേധം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിക്കുക പോലും ചെയ്യാത്ത പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന അക്കൌണ്ടുകളാകട്ടെ, കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവയും. ഇതില്‍ പ്രതിഷേധിച്ച് #ബ്ലോക്ക്‌നരേന്ദ്രമോദി എന്ന ഹാഷ്ടാഗില്‍ വ്യാപക പ്രതിഷേധമാണ് ട്വിറ്ററില്‍ നടക്കുന്നത്.

#ബ്ലോക്ക്‌മോദി; ട്വിറ്ററില്‍ പ്രതിഷേധം ശക്തം

കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. എന്നാല്‍ രവിശങ്കര്‍ പ്രസാദ് ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും ഓണ്‍ലൈന്‍ ആക്രമണം നടത്തിയവരെ പിന്തുടരുന്നവരാണ്. വിഷയത്തില്‍ മോദി ഇപ്പോഴും മൌനത്തിലാണ്.