LiveTV

Live

National

അമ്മയുടെ ഹൃദയം ചട്‌നി കൂട്ടി കഴിച്ച മകന്‍

അമ്മയുടെ ഹൃദയം ചട്‌നി കൂട്ടി കഴിച്ച മകന്‍
Summary
മദ്യത്തിനായി പണം നല്‍കിയില്ലെന്നു പറഞ്ഞാണ് ഇയാള്‍ അമ്മയെ കുത്തിക്കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം ചട്‌നിയും കുരുമുളകും ചേര്‍ത്തു കഴിച്ചത്. 

നടുക്കത്തോടെയല്ലാതെ വായിക്കാന്‍ കഴിയുന്ന ഒരു സംഭവമാണ് മഹാരാഷ്ട്രയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. സ്വന്തം അമ്മയെ കുത്തിക്കൊന്നശേഷമാണ് യുവാവായ മകന്‍ ഈ ക്രൂര കൃത്യം കൂടി ചെയ്തത്. മദ്യത്തിനായി പണം നല്‍കിയില്ലെന്നു പറഞ്ഞാണ് ഇയാള്‍ അമ്മയെ കുത്തിക്കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം ചട്‌നിയും കുരുമുളകും ചേര്‍ത്തു കഴിച്ചത്.

അമ്മയുടെ ഹൃദയം ചട്‌നി കൂട്ടി കഴിച്ച മകന്‍

മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തയാളാണ് ഈ ക്രൂരത ചെയ്ത 35 കാരനായ സുനില്‍ കുച്ചകുര്‍നി. സ്വന്തം അമ്മയായ യെലേവ(65)ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കടുത്ത മദ്യപാനിയായ ഇയാള്‍ കഴിഞ്ഞദിവസം വീട്ടിലെത്തിയ ശേഷം മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ തയ്യാറായില്ല.

ഇതോടെ അടുക്കളയില്‍ പോയി കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നു. ചോരയൊലിപ്പിക്കുന്ന കൈകളുമായി ഇയാള്‍ ഒരു മണിക്കൂറിന് ശേഷം പുറത്തുപോകുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പിന്നീട് ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

സുനിലിന്റെ ചെയ്തികളെക്കുറിച്ച് ഷാഹുപുരിയിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് പറയുന്നതിങ്ങനെ- 'അമ്മയുടെ പെന്‍ഷനൊന്നുകൊണ്ട് മാത്രം ജീവിച്ചിരുന്ന ഇയാള്‍ക്ക് ജോലിയൊന്നുമുണ്ടായിരുന്നില്ല. മദ്യത്തിന് അടിമയായ ഇയാള്‍ അമ്മയുടെ പക്കല്‍ നിന്ന് പലപ്പോഴും പണം മോഷ്ടിക്കാറുണ്ടായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ നേരത്തെ തന്നെ ഭാര്യയും മൂന്ന് മക്കളും മുംബൈക്ക് പോയിരുന്നു. മകന്റെ ശല്യം അസഹനീയമായതോടെയാണ് അമ്മ പണം നല്‍കില്ലെന്ന് അറിയിച്ചത്. ഇതോടെ അമ്മയെ കുത്തിക്കൊന്ന ശേഷം ഇയാള്‍ അതുകൊണ്ടും നിര്‍ത്തിയില്ല. സ്വന്തം അമ്മയുടെ ഹൃദയം പുറത്തെടുത്ത് പാത്രത്തില്‍ വെച്ചു.

അമ്മയുടെ വയറിലേയും ഹൃദയത്തിന്റേയും ഭാഗങ്ങള്‍ ഒരു പാത്രത്തില്‍ കുരുമുളകും ചട്‌നിയും ചേര്‍ത്ത് വച്ച നിലയിലായിരുന്നു. അമ്മയുടെ ആന്തരികാവയങ്ങള്‍ ഇയാള്‍ കഴിച്ചിട്ടുണ്ടാകാമെന്ന് തന്നെയാണ് കരുതുന്നത്. ഇത് സംബന്ധിച്ച വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ'