LiveTV

Live

National

ആള്‍ദൈവം അഴിക്കുള്ളില്‍; വിധിക്ക് മുമ്പ് ജഡ്ജിയോട് കൈകൂപ്പി അപേക്ഷിച്ചത് ഇതൊക്കെ...

ആള്‍ദൈവം അഴിക്കുള്ളില്‍; വിധിക്ക് മുമ്പ് ജഡ്ജിയോട് കൈകൂപ്പി അപേക്ഷിച്ചത് ഇതൊക്കെ...
Summary
ബലാത്സംഗകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് സിബിഐ കോടതി ഒടുവില്‍ പത്തു തടവ് ശിക്ഷ വിധിച്ചു

ബലാത്സംഗകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് സിബിഐ കോടതി ഒടുവില്‍ പത്തു തടവ് ശിക്ഷ വിധിച്ചു. എന്നാല്‍, ഭൂമിയിലെ നിയമം നടപ്പാക്കുന്ന ജഡ്ജിയുടെ മുന്നില്‍ കൈകൂപ്പി കേണപേക്ഷിക്കുകയായിരുന്നു വിധിക്ക് മുമ്പ് റാം റഹീം സിങ്.

ആള്‍ദൈവം അഴിക്കുള്ളില്‍; വിധിക്ക് മുമ്പ് ജഡ്ജിയോട് കൈകൂപ്പി അപേക്ഷിച്ചത് ഇതൊക്കെ...

ശിക്ഷാ വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു റാം റഹീം സിങ് കോടതിയില്‍ കണ്ണീര്‍ പൊഴിച്ചത്. കണ്ണീരോടെ കൈകൂപ്പി നിന്ന റാം റഹീം സിങ് തനിക്ക് ചെറിയ ശിക്ഷ തരണമെന്ന് ആയിരുന്നു അപേക്ഷിച്ചത്. റാം റഹീം സിങ് ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്നും സമൂഹത്തിന് ഒരുപാട് നന്മകള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ആള്‍ദൈവത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിധിക്ക് മുമ്പ് അവസാനമായി കോടതിയോട് പറഞ്ഞത്. സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലുള്ള കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റാം റഹീം സിങിന്റെ അഭ്യര്‍ഥനകളൊന്നും ചെവിക്കൊള്ളാന്‍ ജഡ്ജി തയാറായില്ല. കോടതിക്ക് പുറത്ത് തെരുവ് കത്തിയെരിഞ്ഞിട്ടും ആള്‍ദൈവത്തിന് സിബിഐ ആവശ്യപ്പെട്ട ശിക്ഷ തന്നെ വിധിച്ച് ജഡ്ജി നീതി നടപ്പാക്കി.