LiveTV

Live

National

റാം റഹിം സിങ് ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ വിധി പ്രസ്താവം നാളെ; ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷ

റാം റഹിം സിങ് ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍  വിധി പ്രസ്താവം നാളെ; ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷ
Summary
ജാട്ട് പ്രക്ഷോഭ കാലത്തെ പോലെ അരക്ഷിതാവസ്ഥ സംജാതമാകുന്നത് ഉചിതമാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

ദേര സച്ച സൗദയുടെ തലവന്‍ ഗുർമീത് റാം റഹിം സിങ് ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ വിധി പ്രസ്താവം നാളെ.പഞ്ച്കുള സിബിഐ കോടതിയാണ് വിധി പറയുക. വിധി റാം റഹീം സിങിന് എതിരാണെങ്കില്‍ സംഭവിക്കാവുന്ന അനിഷ്ട സംഭവങ്ങള്‍ മുന്നില്‍ കണ്ട് ഹരിയാനയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കി.

അനുയായികളില്‍ രണ്ട് പേരെ ബലാത്സംഗത്തിന് ഇരയാക്കി എന്ന പരാതിയില്‍ 2002 ലാണ് റാം റഹീം സിങിനെതിരെ കേസെടുക്കാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതികള്‍ സിബിഐയോട് ആവശ്യപ്പെട്ടത്.മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. നിയമത്തെ അനുസരിക്കുമെന്നും കടുത്ത പുറം വേദനയുണ്ടെന്നും ദൈവത്തില്‍ വിശ്വസിക്കുന്നു എന്നും റാം റഹിം സിങ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.വിധി പ്രസ്താപം മുന്നില്‍കണ്ടും റാം റഹീം സിങിന് പിന്തുണ പ്രഖ്യാപിച്ചും സെക്ടര്‍ 23ലെ പ്രാര്‍ത്ഥന കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ ഇതിനോടനം രണ്ട് ലക്ഷം പേരാണ് തടിച്ച് കൂടിയിട്ടുള്ളത്.ഇനിയും കൂടുതല്‍ പേര്‍ പ്രദേശത്ത് എത്തുമെന്നാണ് വിവരം. ഇത് തടയാനുള്ള ശ്രമങളും തുടരുന്നുണ്ട്.

സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വിഭാഗങ്ങളെ ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.ചണ്ഡീഗഢിലും പഞ്ച്കുളയിലും അയ്യായിരത്തോളം പോലീസുകാരെയും മൊഹാലിയില്‍ 2000 പോലീസുകാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. പഞ്ച്കുള ജില്ലയിലെ സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.