LiveTV

Live

National

മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷം: ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നീക്കം

മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷം: ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നീക്കം
Summary
സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച മദ്റസകള്‍ക്കെതിരെ നടപടിക്ക് നീക്കം. സ്വാതന്ത്ര്യ ദിനത്തില്‍ കൊടിയുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും..

സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച മദ്റസകള്‍ക്കെതിരെ നടപടിക്ക് നീക്കം. സ്വാതന്ത്ര്യ ദിനത്തില്‍ കൊടിയുയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യണമെന്നും, ആഘോഷങ്ങളുടെ വീഡിയോ പകര്‍ത്തി അയക്കണമെന്നുമായിരുന്നു യുപി സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ച മദ്രസകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്‍.

മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷം: ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നീക്കം

യുപിയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. യുപി ബറീലിയിലെ മദ്രസകള്‍ സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെന്ന ആക്ഷേപത്തെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ നിയമപ്രകാരമായിരിക്കും നടപടിയെന്നാണ് സൂചന. ദേശീയ സുരക്ഷാ നിയമപ്രകാരം വിചാരണയും ജാമ്യവും കൂടാതെ ഒരു വ്യക്തിയെ കസ്റ്റഡിയില്‍ ഇടാന്‍ കഴിയും. രാജ്യസുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന വിഷയമാണെങ്കില്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ കാരണംപോലും ബോധിപ്പിക്കേണ്ടതില്ല.

‘ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ്, ഏതെങ്കിലും മദ്രസകള്‍ പാലിച്ചില്ലെന്ന പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് അന്വേഷിക്കും. നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.’ ബറീലി ഡിവിഷണല്‍ കമ്മീഷണര്‍ പിവി ജഗന്‍മോഹന്‍ പറഞ്ഞു. ദേശീയഗാനം ആലപിക്കാത്ത മദ്രസകളുടെ ലിസ്റ്റ് ഉടന്‍ സമര്‍പ്പിക്കാന്‍ ന്യൂനപക്ഷ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, പൊതുജനങ്ങളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.