LiveTV

Live

National

വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവച്ചു

വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവച്ചു
Summary
സിക്ക സി.ഇ.ഒ സ്​ഥാനത്തിന്​ അർഹനല്ലെന്നും ചീഫ് ​ടെക്​നിക്കൽ ഓഫീസറാണ് ഈ സ്ഥാനത്തിന് കൂടുതല്‍ അര്‍ഹനെന്നും കമ്പനിയിലെ മൂന്ന് ഡയറക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.......


ഇന്‍ഫോസിസിന്‍റെ സിഇഒ, മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും വിശാല്‍ സിക്ക പടിയിറങ്ങി. വ്യക്തിപരമായ ആക്രമണങ്ങള്‍ അസഹ്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു ബി പ്രവീണ്‍ റാവുവിന് താത്ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. സിക്ക സി.ഇ.ഒ സ്​ഥാനത്തിന്​ അർഹനല്ലെന്നും ചീഫ് ​ടെക്​നിക്കൽ ഓഫീസറാണ് ഈ സ്ഥാനത്തിന് കൂടുതല്‍ അര്‍ഹനെന്നും കമ്പനിയിലെ മൂന്ന് ഡയറക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായം ഇൻഫോസിസി​​​​െൻറ സ്​ഥാപകൻ എൻ. ആർ നാരായണ മൂർത്തി കമ്പനിയുടെ ഉപദേശകർക്കുള്ള ഇ മെയിൽ സന്ദേശത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് രാജി തീരുമാനത്തില്‍ സിക്ക എത്തിയതെന്നാണ് സൂചന.

തനിക്കെതിരായ ആക്രമണങ്ങള്‍ വ്യക്തിപരവും ദുരുദ്ദേശത്തോട് കൂടിയവയുമാണെന്ന് സിക്ക കുറ്റപ്പെടുത്തി. ഇന്‍ഫോസിസിലുള്ള തന്‍റെ വിശ്വാസം ഇനിയും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.