LiveTV

Live

National

എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കുമെന്ന് ബിജെപി എംഎല്‍എ

എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കുമെന്ന് ബിജെപി എംഎല്‍എ
Summary
രാജ്യത്തെ എല്ലാ സ്കൂളുകളിലും വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് മഹാരാഷ്ട്ര നിയമസഭ ബിജെപി ചീഫ് വിപ്പ് രാജ് പുരോഹിത്.

രാജ്യത്തെ എല്ലാ സ്കൂളുകളിലും വന്ദേമാതരം പാടുന്നത് നിർബന്ധമാക്കുമെന്ന് മഹാരാഷ്ട്ര നിയമസഭ ബിജെപി ചീഫ് വിപ്പ് രാജ് പുരോഹിത്. മുംബൈയിലെ സിവിക് ബോഡി സ്കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള മുംബൈ സിവിക് ബോഡിയുടെ തീരുമാനത്തെ രാജ് പുരോഹിത് സ്വാഗതം ചെയ്തു.

എല്ലാ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കുമെന്ന് ബിജെപി എംഎല്‍എ

ഗ്രേറ്റർ മുംബൈയിലെ ശിവസേനയുടെ കീഴിലുള്ള മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ജനറൽ ബോഡി (എംസിജിഎം) കഴിഞ്ഞദിവസം സർക്കാർ സ്കൂളുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകാരത്തിനായി സിറ്റി കമ്മീഷണർക്ക് അയച്ചിരിക്കുകയാണ്. നിയമസഭയിൽ സംസാരിക്കവെ ഈ തീരുമാനത്തെ നല്ല നീക്കമെന്നാണ് പുരോഹിത് വിശേഷിപ്പിച്ചത്. "സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമാക്കിയ ബിഎംസിയെ(ഔദ്യോഗികമായി എംസിജിഎം) അഭിനന്ദിക്കുന്നു. ഇത് നല്ലൊരു നീക്കമാണ്." എംഎല്‍എ പറഞ്ഞു.

ദേശീയതലത്തിൽ ഈ നീക്കത്തെ കേന്ദ്രം പുനർവിചിന്തനം ചെയ്യണമെന്ന് പാർലമെന്റിനു പുറത്ത് റിപ്പോർട്ടർമാരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാ സ്കൂളുകളിലും 'വന്ദേമാതരം' പാടുന്നത് നിർബന്ധമാക്കാന്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറോട് അഭ്യർത്ഥന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.