LiveTV

Live

National

വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി

വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
Summary
ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 98.21 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 98.21 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 516 വോട്ടുകളാണ് വെങ്കയ്യ നായിഡുവിന് ലഭിച്ചത്. എതിരാളിയായ ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളും ലഭിച്ചു.

വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി

മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എം വെങ്കയ്യ നായിഡുവും മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. ലോക്സഭയിലും രാജ്യസഭയിലും രണ്ട് വീതം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതും കോടതി വിലക്കുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തതിനാലും പരമാവധി 785 വോട്ടുകളാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇതില്‍ 771 വോട്ടുകള്‍ രേഖപ്പെടുത്തി.

മുസ്‌ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുല്‍വഹാബിനും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടെടുപ്പ് സമയം അവസാനിച്ചതിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മുംബൈയില്‍ വിമാനം അഞ്ച് മണിക്കൂറിലധികം വൈകിയെന്നും മൂന്നു തവണ വിമാനം മാറിക്കയറിയതായും എംപിമാര്‍ പറഞ്ഞു. വിമാനം മനപൂര്‍വ്വം വൈകിപ്പിച്ചതായാണ് ആരോപണം.

ആകെ 14 പേരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. ആറു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ലോക്സഭയിലും രാജ്യസഭയിലുമായി 425 പേരുടെ പിന്തുണയാണ് എന്‍ഡിഎക്കുള്ളത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണച്ച ബിജു ജനതാദള്‍, ജെഡിയു പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെയാണ് പിന്തുണച്ചത്.