LiveTV

Live

National

കര്‍ണാടകയിലും വ്യാജ വീഡിയോയുമായി ബി.ജെ.പി

കര്‍ണാടകയിലും വ്യാജ വീഡിയോയുമായി ബി.ജെ.പി
Summary
അര്‍ണബ് ഗോസ്വാമിയുടെ വാ​ർ​ത്താ ചാ​ന​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്രൈം ​ടൈം ച​ർ​ച്ച ന​ട​ത്തി​യ​തും ഈ ​ദൃ​ശ്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു

കേരളത്തിനും ബംഗാളിനും ശേഷം കര്‍ണാടകത്തിലെ കോ​ണ്‍​ഗ്ര​സി​നെ ല​ക്ഷ്യ​മി​ട്ട് വീ​ ബി.​ജെ​.പി​യു​ടെ വ്യാ​ജ മാ​ധ്യ​മ​പ്ര​ചാ​ര​ണം. ക​ർ​ണാ​ട​ക മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ പണമെന്ന് പേരിലുള്ള വീ​ഡി​യോ​യാ​ണ് വ്യാ​ജ​മെ​ന്നു തെ​ളി​യു​ന്ന​ത്.

കര്‍ണാടകയിലും വ്യാജ വീഡിയോയുമായി ബി.ജെ.പി

ദു​ർ​ഗ മേ​നോ​ൻ എ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ലൂ​ടെ ഷെ​യ​ർ ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഊർ​ജ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ തു​ട​ങ്ങി​യ​വ​രും മ​റ്റു നേ​താ​ക്ക​ളും പി​ന്തു​ട​രു​ന്ന അ​ക്കൗ​ണ്ടാ​ണി​ത്. പി​ന്നീ​ട് നി​ര​വ​ധി ആ​ളു​ക​ൾ ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഷെ​യ​ർ ചെ​യ്തു.

DK Shivkumar's home with just one Locker room opened..Congis whr will u hide ur faces??? @INCIndia @OfficeOfRG pic.twitter.com/3NfqddBYzh

— Sunshine girl (@DurgaMenon) August 4, 2017

യ​ഥാ​ർ​ഥ​ത്തി​ൽ ബി​.ജെ.​പി നേ​താ​ക്ക​ൾ ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ 2016 ഡി​സം​ബ​റി​ൽ ഡ​ൽ​ഹി​യി​ൽ രോ​ഹി​ത് ട​ണ്ട​ൻ എ​ന്ന​യാ​ളു​ടെ ഓ​ഫീ​സി​ൽ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പിടിച്ചെടുത്ത 13 കോടി രൂപയുടെ ദൃ​ശ്യ​ങ്ങ​ളാ​ണ്. അര്‍ണബ് ഗോസ്വാമിയുടെ വാ​ർ​ത്താ ചാ​ന​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്രൈം ​ടൈം ച​ർ​ച്ച ന​ട​ത്തി​യ​തും ഈ ​ദൃ​ശ്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ.​എ​സ്.എ​സ് കാ​ര്യ​വാ​ഹ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലും ബ്ര​സീ​ലി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങള്‍ ബി​ജെ​പി അ​നു​കൂ​ല ട്വി​റ്റ​ർ ഗ്രൂപ്പുകള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

Video of over Rs 8 cr cash (Rs 2 cr in new currency) seized by Delhi Police from T&T law firm in Delhi's GK. @the_hindu @abaruah64 pic.twitter.com/qXlQ7Ixg3y

— Shiv Sunny (@shivsunny) December 10, 2016