LiveTV

Live

National

ആള്‍ദൈവത്തിന് പെണ്‍കൂട്ട മര്‍ദ്ദനം

ആള്‍ദൈവത്തിന് പെണ്‍കൂട്ട മര്‍ദ്ദനം
Summary
തരംതാണ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും കുപ്രസിദ്ധനായ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഓം സ്വാമി മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ കൂടിയാണ്.

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിലടക്കമുള്ള സ്വാമിയുടെ സ്ത്രീവിരുദ്ധ സമീപനത്തെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമത്തിനെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു വിവാദ സ്വാമിയും അനുയായികളും.

ഡല്‍ഹി ജന്തര്‍മന്തറിലേക്ക് സ്വാമിയും സംഘവും പ്രവേശിച്ചതോടെ രംഗം മാറി. വേഷത്തിലും പുറം മോഡിയിലും സ്വാമിയും ആള്‍ ദൈവവുമായിരിക്കുന്ന സ്വാമിയുടെ റിയാലിറ്റി ഷോയിലെ പ്രകടനവും സ്ത്രീകളുമായുള്ള ഇടപെടലും ചോദ്യം ചെയ്താണ് ആദ്യം പെണ്‍ കൂട്ടമെത്തിയത്. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടായാതോടെ സ്ത്രീകളെ നേരിടാനായി സ്വാമിയും അനുയായികളും സമരപന്തലിലുള്ള കസേരകളെടുത്തതോടെ രംഗം യുദ്ധക്കളമായി.

സ്ത്രീകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതായതോടെ സ്വാമി ഓടി പൊലീസ് ഷെഡിലേക്ക് കയറി രക്ഷപ്പെട്ടു. തരംതാണ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും കുപ്രസിദ്ധനായ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഓം സ്വാമി മോശം പെരുമാറ്റത്തെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ കൂടിയാണ്.