LiveTV

Live

National

അത്താഴം കൊടുക്കാന്‍ വൈകി; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

അത്താഴം കൊടുക്കാന്‍ വൈകി; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു
Summary
സംഭവത്തില്‍ ഭര്‍ത്താവ് അശോക് കുമാറിനെ (60) അറസ്റ്റ് ചെയ്തു

ഗസിയാബാദില്‍ അത്താഴം കൊടുക്കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. സുനൈനയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അശോക് കുമാറിനെ (60) അറസ്റ്റ് ചെയ്തു.

അത്താഴം കൊടുക്കാന്‍ വൈകി; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

ഗസിയാബാദിലെ മന്‍സരോവര്‍ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നത്. മിനി ട്രക്ക് ഓടിക്കുന്ന ആളാണ് പ്രതിയായ അശോക്. റിങ്കു(32), ടിങ്കു(28) എന്നീ രണ്ട് മക്കളാണ് ഇയാള്‍ക്കുള്ളത്. സംഭവം നടക്കുമ്പോള്‍ റിങ്കുവിന്റെ ഭാര്യ സോണിയും ഇവരുടെ ഏഴും നാലും വയസുള്ള രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് മക്കള്‍ പറയുന്നതിങ്ങനെ.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അച്ഛന്‍ വീട്ടിലെത്തിയത്. നന്നായി മദ്യപിച്ചിരുന്നു. പതിനൊന്ന് മണിയോടെ അച്ഛന്‍ അത്താഴം വിളമ്പാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന് ഭക്ഷണം കൊടുക്കാന്‍ അമ്മ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തോക്കെടുത്ത അച്ഛന്‍ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഞാനും ഭാര്യയും തടയാന്‍ ശ്രമിച്ചെങ്കിലും അച്ഛന്‍ അമ്മയുടെ തലക്ക് നേരെ വെടിയുതിര്‍ത്തു. ഉടന്‍ തന്നെ അടുത്തുള്ള സര്‍വോദയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മകന്‍ റിങ്കു പറഞ്ഞു.

അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനടുത്ത് നിന്ന് തോക്കും ഒരു വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. ലൈന്‍സില്ലാതെയാണ് അശോക് കുമാര്‍ തോക്ക് കൈവശം വച്ചത്. പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു.