LiveTV

Live

National

ആഫ്രിക്കയിലെ ഫോട്ടോ സ്വച്ഛ് ഭാരതിന്റെ പേരില്‍, മോദിക്ക് പ്രശംസയും... സദ്‍ഗുരുവിന് ട്രോളോട് ട്രോള്‍...

ആഫ്രിക്കയിലെ ഫോട്ടോ സ്വച്ഛ് ഭാരതിന്റെ പേരില്‍, മോദിക്ക് പ്രശംസയും... സദ്‍ഗുരുവിന് ട്രോളോട് ട്രോള്‍...
Summary
എക്കാലവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറച്ച് പിന്തുണ നല്‍കുന്നയാളാണ് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു സദ്‍ഗുരു ജഗ്ഗി വാസുദേവ്.

എക്കാലവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറച്ച പിന്തുണ നല്‍കുന്നയാളാണ് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു സദ്‍ഗുരു ജഗ്ഗി വാസുദേവ്. കഴിഞ്ഞദിവസം സദ്‍ഗുരുവിന് ഒരു അമിളി പിണഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുടെ അനന്തരഫലം എന്ന രീതിയില്‍ സദ്‍ഗുരു ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് അബദ്ധത്തിന് അടിസ്ഥാനം.

ആഫ്രിക്കയിലെ ഫോട്ടോ സ്വച്ഛ് ഭാരതിന്റെ പേരില്‍, മോദിക്ക് പ്രശംസയും... സദ്‍ഗുരുവിന് ട്രോളോട് ട്രോള്‍...

ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിലെ ആനയുടെ ചിത്രമായിരുന്നു സദ്‍ഗുരു പോസ്റ്റ് ചെയ്തിരുന്നത്. വളരെ വൃത്തിയുള്ള ആനയാണ് ചിത്രത്തില്‍. പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പാത്രത്തില്‍ ചവര്‍ നിക്ഷേപിക്കുന്ന ആനയെ ചൂണ്ടിക്കാട്ടി മോദിയുടെ സ്വച്ഛ് ഭാരതിന്റെ ഗുണമാണിതെന്നായിരുന്നു സദ്‍ഗുരു വിശേഷിപ്പിച്ചത്. സ്വച്ഛ് ഭാരത് മൂലം മൃഗങ്ങള്‍ പോലും വൃത്തിയുള്ളവരായെന്ന് തരത്തിലായിരുന്നു സ‍ദ്‍ഗുരുവിന്റെ ട്വീറ്റ്. ഒപ്പം പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും. എന്നാല്‍ ഇന്ത്യയിലേതെന്ന രീതിയില്‍ ചിത്രീകരിച്ചിരുന്ന ഈ ഫോട്ടോ യഥാര്‍ഥത്തില്‍ ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കണ്ടുപിടിച്ചു. പുല്‍മൈതാനത്തെ ചവറുകള്‍ പെറുക്കി കുട്ടയില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം പരിശീലനം കിട്ടിയ ആനയെക്കുറിച്ചുള്ള ഡെയ്‍ലി മെയിലിന്റെ വാര്‍ത്ത സഹിതമാണ് ട്രോളന്‍മാര്‍ ഇപ്പോള്‍ സദ്‍ഗുരുവിനെ പരിഹസിക്കുന്നത്. സംഭവം കൈവിട്ടുപോയതോടെ സദ്‍ഗുരു ട്വീറ്റ് നീക്കം ചെയ്തു.