LiveTV

Live

National

ജിഎസ്ടി പ്രചാരണം വേണ്ട: ബച്ചനോട് കോണ്‍ഗ്രസ്

ജിഎസ്ടി പ്രചാരണം വേണ്ട: ബച്ചനോട് കോണ്‍ഗ്രസ്
Summary
ജിഎസ്ടി പ്രചാരണം നടത്തരുതെന്ന് സൂപ്പര്‍താരം അമിതാബ് ബച്ചനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

ജിഎസ്ടി പ്രചാരണം നടത്തരുതെന്ന് സൂപ്പര്‍താരം അമിതാബ് ബച്ചനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുംബൈയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ആണ് ബച്ചനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്നത്തെ രൂപത്തിലുള്ള ജിഎസ്ടിക്കെതിരെ വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ട്. അവര്‍ ജിഎസ്ടിക്കെതിരെ പ്രതിഷേധിക്കും. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിഗ് ബിക്കെതിരെയും പ്രതിഷേധമുണ്ടാകും. അതുകൊണ്ട് ജിഎസ്ടി ബ്രാന്‍ഡ് അംബാസഡറാകരുതെന്നാണ് സഞ്ജയ് നിരുപം ബച്ചനോട് ആവശ്യപ്പെട്ടത്.

ജിഎസ്ടി എന്തെന്ന് വിശദീകരിക്കുന്ന കാമ്പെയിന്‍ നടത്താന്‍ തന്നോട് ആവശ്യപ്പെട്ടു, അതുകൊണ്ടുചെയ്തു എന്നാണ് ബിഗ് ബിയുടെ വിശദീകരണം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ബച്ചന്‍റെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ചിത്രീകരിച്ചിട്ടുണ്ട്. വീഡിയോ ഉടന്‍ പുറത്തിറങ്ങും. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് സന്ദേശം.