LiveTV

Live

National

മെഡിക്കല്‍ ചെക്കപിനിറങ്ങി സാധ്വി മുങ്ങി‍; രക്ഷപ്പെടുന്നതിന് മുമ്പ് ബാഹുബലി കണ്ടു, സ്പായും ചെയ്തു

മെഡിക്കല്‍ ചെക്കപിനിറങ്ങി സാധ്വി മുങ്ങി‍; രക്ഷപ്പെടുന്നതിന് മുമ്പ് ബാഹുബലി കണ്ടു, സ്പായും ചെയ്തു
Summary
12മണിക്കൂര്‍ നേരത്തെ ചെറിയ പരോളിൽ ജയിലിൽ നിന്നിറിങ്ങിയ മതപ്രഭാഷക സാധ്വി ജയ് ശ്രീ ഗിരി രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന നാല് പോലീസുകാരെയും സ്വാധിയുടെ അഭിഭാഷകനെയും അറസ്റ്റ് ചെയ്തു..

മെഡിക്കൽ പരിശോധനയ്ക്കായി 12മണിക്കൂര്‍ നേരത്തെ ചെറിയ പരോളിൽ ജയിലിൽ നിന്നിറിങ്ങിയ മതപ്രഭാഷക സാധ്വി ജയ് ശ്രീ ഗിരി രക്ഷപ്പെട്ടു. അഹമ്മദാബാദ് പോലീസിനും അഭിഭാഷകനുമൊപ്പം പരോളിലിറങ്ങിയ പ്രതി പോകും മുമ്പ് ബാഹുബലിയും കണ്ടു, ബ്യൂട്ടി മസാജിങ്ങായ സ്പായും ചെയ്തു. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന നാല് പോലീസുകാരെയും സ്വാധിയുടെ അഭിഭാഷകനെയും അറസ്റ്റ് ചെയ്തു. മെഡിക്കല്‍ ചെക്കപ് നടക്കുമ്പോള്‍ ആശുപത്രിയില്‍ കാവൽ നിൽക്കാൻ ചുമതലപ്പെടുത്തിയ പോലീസുകാരാണ് അറസ്റ്റിലായത്.

ചെക്കപിനുശേഷം സാധ്വി നേരെ പോയത് നഗരത്തിലെ 'ഹിമാലയൻ' മാളിലേക്കാണ്. ആദ്യം ബ്യൂട്ടിപാര്‍ലറിലേക്ക് കയറിയ സ്വാധി സ്പാ ചെയ്തു. പിന്നീട് നേരെ പോയത് സിനിമാ തിയറ്ററിലേക്ക്. അവിടെയെത്തി ബാഹുബലി ടു ദി കണ്‍ക്ലൂഷനും കണ്ടു. തുടര്‍ന്ന് പരോള്‍ നീട്ടിക്കിട്ടുമോ എന്നറിയാന്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചു. പരോള്‍ നീട്ടില്ലെന്ന് ഉറപ്പായതോടെയാണ് രക്ഷപ്പെട്ടത്.

മെഡിക്കല്‍ ചെക്കപിനിറങ്ങി സാധ്വി മുങ്ങി‍; രക്ഷപ്പെടുന്നതിന് മുമ്പ് ബാഹുബലി കണ്ടു, സ്പായും ചെയ്തു

എന്നാല്‍, താൻ ആഗ്രഹിക്കുന്നതെന്തും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിവുള്ളവളാണ് പ്രതിയെന്നാണ് പോലീസുകാരുടെ ന്യായീകരണം. ഏതാനും മാസം മുമ്പ് പരിശീലനം പൂർത്തിയാക്കി, പുതുതായി ജോലിയില്‍ പ്രവേശിച്ച പൊലീസുകാരായിരുന്നു കൂടെയുണ്ടായിരുന്നത്. അതിനാല്‍, സാധ്വി അവരെ എളുപ്പത്തില്‍ കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

"സാധ്വി ഹിമാലയൻ മാളിൽ ഒരു മസാജിനായി പോയി. പിന്നീട് ബാഹുബലിയും കണ്ടു. പരോൾ നീട്ടിയിട്ടുണ്ടോ എന്നറിയാൻ അവർ നിരന്തരം ഫോണിൽ സംസാരിച്ചു." അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ജെ.കെ. ഭട്ട് പറഞ്ഞു. സംരക്ഷണത്തിനായി നിയോഗിച്ച പോലീസുകാരെ, 'താന്‍ എവിടെയും പോകില്ലെന്ന്' പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ചെക്കപിനിറങ്ങി സാധ്വി മുങ്ങി‍; രക്ഷപ്പെടുന്നതിന് മുമ്പ് ബാഹുബലി കണ്ടു, സ്പായും ചെയ്തു

45 കാരിയായ സാധ്വി വടക്കേ ഗുജറാത്തിലെ ബൻസന്ത ജില്ലയിൽ നിന്നും ഈ വർഷം ജനുവരിയിലാണ് അറസ്റ്റിലായത്. നവംബറിൽ ഒരു സ്വർണ്ണവ്യാപാരിയിൽ നിന്നും 5 കോടി രൂപയുടെ സ്വർണ ബിസ്ക്കറ്റ് വാങ്ങി പണം നല്‍കാതെ മുങ്ങിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജില്ലയിലെ ഒരു ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് നടത്തുന്ന സാധ്വിയുടെ ആശ്രമത്തിൽ നടത്തിയ റെയ്ഡിൽ 80 ലക്ഷം രൂപ വിലമതിക്കുന്ന 24 സ്വർണ്ണ ബാറുകളും, 1.29 കോടി രൂപയും, അനധികൃതമായി സൂക്ഷിച്ച മദ്യവും കണ്ടെടുത്തിരുന്നു.